ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപ ക്കേസിലെ 14 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. സാമൂഹിക സേവനം നടത്താനും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിനിടെ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജീവപര്യന്തം ശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
പ്രതികളെ രണ്ട് സംഘങ്ങളാക്കി മധ്യപ്രദേശിലെ ജബല്‍പൂരിലേക്കും ഇന്‍ഡോറിലേക്കും അയക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടിടത്തെയും ജില്ലാ നിയമ അധികൃതര്‍ക്കാണ് ഇവര്‍ സാമൂഹിക സേവനം നടത്തുന്നുണ്ടോയെന്നത് പരിശോധിക്കാനുള്ള ചുമതല. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
Be the first to comment