ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അന്താാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു. പ്രതീക്ഷിച്ചതിലും കുറവാണിത്. 6.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറഞ്ഞിരിക്കുന്നത്.
നോണ്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവും ഗ്രാമീണ മേഖലയിലെ വരുമാനക്കുറവുമാണ് ഇന്ത്യയിലെ സാമ്പത്തിക ഞെരുക്കത്തിനു കാരണമെന്നാണ് ഐ.എം.എഫിലെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറയുന്നത്.
ആഗോള വളര്‍ച്ചാ നിരക്ക് 2019 ലെ 2.9 ശതമാനത്തില്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ 3.3 ശതമാനമായും 2021 ലേക്ക് എത്തുമ്പോള്‍ 3.4 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗീത ഗോപിനാഥ് പറയുന്നു.
Be the first to comment