കൊച്ചി: ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെരീന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് പിന്നാലെ മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ കൂടി കൂമ്പാരമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജെയ്ന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഞായറാഴ്ച നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുക.
ജെയ്ന്‍ കോറല്‍കേവ് കെട്ടിടമാണ് നാളെ രാവിലെ 11ഓടെ ആദ്യം തകര്‍ക്കുക. തുടര്‍ന്ന് ഉച്ചക്ക് രണ്ടോടെ ഗോള്‍ഡന്‍ കായലോരവും കൂമ്പാരമാവും. ശനിയാഴ്ച നടന്ന നപടിയില്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും അല്‍പം വൈകിയാണെങ്കിലും കൃത്യതയോടെ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ശേഷിക്കുന്ന കെട്ടിടങ്ങളും തകര്‍ക്കാന്‍ വിദഗ്ധര്‍ ഒരുങ്ങുന്നത്.
10.30ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55നും 10.59നും യഥാക്രമം രണ്ടും മൂന്നും സൈറണുകള്‍ മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കേവ് മണ്ണോട് ചേരും. സമീപത്ത് അധികം കെട്ടിടങ്ങളില്ലാത്തത് അധികം ആശങ്കകളുണ്ടാക്കുന്നില്ലെങ്കിലും ആസൂത്രണം ചെയ്തതുപോലെ തന്നെ കെട്ടിടം നിലംപതിക്കുന്നതുവരേ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ് അധികൃതര്‍.
Be the first to comment