ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിവാദ പൗരത്വ നിയമത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.
രാത്രി വൈകി നിയമത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഇതോടെ പൗരത്വ നിയമ ഭേദഗതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.
ഇന്നു ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി, വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
നേരത്തെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ശേഷം ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതും അര്‍ധരാത്രിയായിരുന്നു. ചട്ടം നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുള്ള ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതി ഈ മാസം പരിഗണിക്കാനിരിക്കേയാണ് വിജ്ഞാപനം.
Be the first to comment