മാനസിക പ്രശ്നങ്ങളുടെ ഇസ്ലാമിക കാഴ്ച്ചപ്പാടുകള്‍

സാലിം വി എം മുണ്ടക്കുറ്റി

സാമൂഹിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം നമ്മുടെ മനസ്സ് സാമൂഹി ക ചലനങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം ഉള്ളതായി ശാസ്ത്ര ലോകത്തിന്‍റെ കാലങ്ങളോളമുള്ള പഠനം തെളിയിക്കുന്നു.സമൂഹവുമായുള്ള ഇടപെടലുകള്‍,അത് സമ്മാനിക്കുന്ന അനുഭവങ്ങള്‍ ഇതൊക്കയാണ് മനുഷ്യനെ രോഗിയാക്കുന്നത.് മാനസികവും,ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കും അത് വഴിയൊരുക്കുന്നു അത് കൊണ്ടാണ് സമൂഹത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നത്.മാത്രമല്ല ഏതു തരം മാനസീക രോഗങ്ങളുടെ കാരണവും അതിന്‍റെ പ്രതിവിധിയും ഇസ്ലാം നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്.
മാനസീക രോഗങ്ങളുടെ ഇസ്ലാമിക വീക്ഷണം പ്രവിശാലമാണ്. പല തരം ശാരീരിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന ഒരു ചുറ്റുപാടാണ് നമ്മുടേത്. ചെറു തരം രോഗം പോലും ഇല്ലാത്തവര്‍ തന്നെ വളരെ വിരളമായിരിക്കും. ഇവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ ചിന്തകള്‍ക്കോ,മനസ്സിന്‍റ ഇടപെടലുകള്‍ക്കോ ഇതില്‍ പങ്കുണ്ടോ എന്നുള്ളതാണ്. രോഗവും രോഗശമനവും,മനസ്സും തമ്മില്‍ നല്ല ബന്ധമുണ്ട്. പ്രവാചകന്‍റെ ചില വചനങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു പക്ഷെ നമ്മുക്ക് നډ അനുഭവിക്കാന്‍ സാധിക്കാത്തത് നമ്മുടെ മാനസീകാവസ്ഥ കാരണമാവാം.
നശ്വരമാണ് ഈ ലോകമെന്നും ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് ലഭിച്ചവരാണ് നാം. അല്ലാഹു തന്ന അനുഗ്രഹങ്ങളെ മറന്ന് നാം നമ്മുടേതായ വഴിയിലൂടെ സഞ്ചരിക്കുന്നു. അത്തരം ഘട്ടങ്ങളില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പരീക്ഷണം നമ്മള്‍ നേരിടേണ്ടി വരും. മാത്രമല്ല അത് അസഹനീയമായി നമുക്ക് അനുഭവപ്പെടുകയും ചെയ്തേക്കാം.
നാമം ഏത് പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും ഹൃദയത്തിന്‍റെ അവസ്ഥാന്തരങ്ങള്‍ മനസ്സിലാക്കി വേണം മുന്നോട്ട് നീങ്ങാന്‍. ഒരു പ്രവര്‍ത്തനം ചെയ്യുമ്പോള്‍ ഹൃദയം നാല് അവസ്ഥകളിലൂടെ സഞ്ചരിക്കുന്നുണ്ട്. ആദ്യമായ് ഹൃദയത്തില്‍ തോന്നലുകള്‍ സൃഷ്ട്ടിക്കപ്പെടുന്നു.അത് ഒരു പ്രത്യേക പ്രവര്‍ത്തിയിലേക്കുളള ആകര്‍ഷണമായി രൂപപ്പെടുന്നു. ഇത് പിന്നീട് വിശ്വാസമായും ഒരു ദൃഢമായ തീരുമാനമായും രൂപപ്പെടുന്നു.മനസ്സിന്‍റെ ഈ ഒരു പ്രവര്‍ത്തനം നല്ല രൂപത്തില്‍ രൂപപ്പെടുത്താനും മാനസീക രോഗങ്ങള്‍ക്ക് കാരണമാകും. മനസ്സുകള്‍ പെട്ടന്ന് മാറ്റം സ്വീകരിക്കുന്നതായ് നമുക്ക് കാണാം. മനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുപരി ആത്മാവിലേക്കാണ് മഹാത്മാരായ പണ്ഡിത്മാരുടെ നോട്ടം. ദുസ്വഭാവമാണ് മാനസിക രോഗങ്ങളുടെ മറ്റൊരു പ്രശ്നമായ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇമാം ഗസ്സാലി (റ) നെ പോലുള്ളവര്‍ സമര്‍ത്ഥിക്കുന്നത് അപ്രകാരം തന്നെയാണ്.
‘കോപം, പക, അസൂയ, എന്നിവ’ മനശാസ്ത്ര ലേകത്തിന് ഇന്നും ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണ് ഇതിന്‍റെ ഉറവിടം എന്നത്. മേല്‍ പറഞ്ഞ മാനസിക രോഗങ്ങള്‍ കാരണം മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന സ്നേഹം, ദയ, സഹാനുഭൂതി, ആനന്ദം, സൗഹൃദം എന്നിവക്ക് തേയ്മാനം സംഭവിക്കും. കോപം മനസ്സിന്‍റെ പ്രധാന രോഗമാണ്. പൈശാചികമായ ഇടപെടലുകള്‍ കൊണ്ടാണ് നമ്മുടെ മനസ്സില്‍ കോപം മുള പൊട്ടുന്നത്. കരിമ്പാറ ഇരുമ്പില്‍ സ്പര്‍ശിക്കുമ്പോള്‍ തീപൊരി പുറത്ത് വരുന്നത് പോലെ കോപം ഒരാളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നുവെങ്കില്‍ പിശാച് അയാളില്‍ ശക്തമായ സ്വാധീനം ചെലത്തുന്നുണ്ട്. അസൂയയും പകയും കോപത്തിന്‍റെ അനന്തരഫലമാണ്. മഹാനായ ജഅ്ഫറ് ബ്നു മുഹമ്മദ് പറയുന്നു ‘ കോപം എല്ലാ നാശത്തിന്‍റെയും താക്കോലാണ്’.
അഹന്തയും, അഹങ്കാരവും തമാശയും പരിഹാസവും, ആക്ഷേപവും, പൊങ്ങച്ചവും, വഞ്ചനയും, സമ്പത്തിനോടുള്ള അത്യാഗ്രഹവും മാനസിക രോഗത്തോടുള്ള കാരണങ്ങളായി മഹാന്മാര് എണ്ണുന്നു.
കോപം ഒതുക്കി നിര്‍ത്താന്‍ മാനസിക പ്രശ്നങ്ങള്‍ ഒരു വിധത്തില്‍ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. കോപമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇസ്ലാം നമ്മോട് നിര്‍ദേശിക്കുന്നു. ഏതൊരു രോഗത്തിന്‍റെയും ചികിത്സ എന്നത് അതിന്‍റെ മൂല കാരണങ്ങളെ നശിപ്പിക്കുക എന്നതാണ്. വിട്ടു വീഴ്ചയുടെയും സഹനത്തിന്‍റെയും വിനയത്തിന്‍റെയും മഹത്വത്തെക്കുറിച്ചുള്ള തിരുവചനങ്ങള്‍ അത്തരം വേളകളില്‍ മനസ്സില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. സൃഷ്ടാവിന്‍റെ ശിക്ഷ വിവരിച്ച് കൊണ്ട് സ്വ ശരീരത്തെ ഭീഷണിപ്പെടുത്തുക. തന്നില്‍ നിന്ന് വരുന്ന് പൈശാചിക ശക്തിയാണ് കോപം എന്നത് കൊണ്ട് അല്ലാഹുവിനോട് കാവലിനെ കേടുക. സ്വ ശരീരവും, ശ്വാസവും, നിയന്ത്രിക്കുക, അംഗ സ്നാനം ചെയ്യുക, നില്‍ക്കുന്നവല്‍ ഇരിക്കുക, ഇരുക്കുന്നവര്‍ കിടക്കുക, എന്നിട്ടും മാറുന്നില്ലങ്കില്‍ അവിടം വിടക. ഇതാണ് പ്രവാചക മാതൃക.
നടേ പറഞ്ഞത് പോലെ പക എന്നത് കോപത്തില്‍ നിന്ന് ഉരിതിരിഞ്ഞു വരുന്ന മറ്റൊരു മാനസിക രോഗമാണ്. വെറുപ്പ് എന്നും ഇതിനെ വ്യഖ്യാനിക്കാം. ഇവിടെ സ്വീകരിക്കേണ്ടത്, എതിരാളികളോട് ക്ഷമിച്ചും ബന്ധം പുലര്‍ത്തിയും നില്‍ക്കുന്ന രീതിയാണ്.
സമ്പത്ത് വര്‍ദ്ധിക്കുന്നതും അതില്‍ നടത്തുന്ന ക്രിയവിക്രയങ്ങളെ ചില സാഹചര്യങ്ങളെ മാനസിക പ്രശനങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ലുബ്ധും ആര്‍ത്തിയുമാണ് മറ്റൊരു പ്രശ്നം. മനസ്സിന്‍റെ ലുബ്ധ് നിയന്ത്രിക്കാനായവര്‍ രക്ഷപ്പെട്ടവരാണ്. (ഹശര്‍-9) ഖുര്‍ആനിന്‍റെ ഈ താക്കീത് വളരെ ചിന്താ വഹമാണ്. കേവലം സമ്പത്തിന്‍റെ കാര്യത്തിലല്ല വിജ്ഞാനത്തിന്‍റെയും സഹായ സഹകരണത്തിന്‍റെയും നമ്മയുടെ കാര്യത്തിലും ലുബ്ധ് കടന്ന് വരുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാചകര്‍ അവിടുത്തെ പ്രാര്‍ത്ഥനകളില്‍ ലുബ്ധിനെ തൊട്ട് കാവല്‍ തേടിയിരുന്നു.
സല്‍കര്‍മങ്ങളുടെ അന്ധകാരനാണ് പ്രകടന പരത സൗന്ദര്യം,തന്‍റെ കഴിവുകള്‍,കര്‍മ്മങ്ങള്‍ ഇവയൊക്കെ മറ്റുള്ളവരെ കാണിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ചിലരുണ്ട്. പരോക്ഷമായതും പ്രത്യക്ഷമായതുമായ പ്രകടന പരത ജനങ്ങളില്‍ നിലനില്‍ക്കുന്നു. ഫല പ്രദമായ ആത്മ സമരത്തിലൂടെ മാത്രമെ നേരിടാനാവൂ. ഇത് തന്നെ ചിലപ്പോള്‍ അഹങ്കാരത്തിലേക്ക് മനസ്സിനെ വഴി നടത്തുന്നു.മറ്റുളളവരില്‍ നിന്നും പ്രശംസ ആഗ്രഹിക്കുന്നതും തന്‍റെ നേട്ടങ്ങളില്‍ തനിക്കുള്ള അമിത ആത്മ വിശ്വാസവുമാണ് അഹങ്കാരത്തിന്‍റെ പ്രധാന കാരണം. പരിശുദ്ധ ഖുര്‍ആന്‍ അഹങ്കാരികള്‍ക്ക് താക്കീ ത് നല്‍കുന്നുണ്ട്.’നിങ്ങള്‍ ഭൂമിയില്‍ അഹങ്കാരിളായി നടക്കരുത്’. വളരെ ഉന്നതരായുള്ളവര്‍ക്ക് പോലും അഹങ്കാരത്തില്‍ നിന്ന് രക്ഷ നേടാന്‍ സാധിച്ചിട്ടില്ല .അനാവശ്യമായ പ്രശംസ ഇല്ലാതാക്കുകയും ശരിയല്ല.ജ്ഞാനവും,കര്‍മ്മവുമാണ് അഹങ്കാരത്തെ തടയാന്‍ സഹായിക്കുന്നത്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*