വാഷിംഗ്‌ടൺ: തങ്ങളുടെ ഏതെങ്കിലും കേന്ദ്രങ്ങളെയോ യു എസ് പൗരന്മാരെയോ ലക്ഷ്യമാക്കി ഇറാൻ നീങ്ങിയാൽ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങളടക്കം 52 കേന്ദ്രങ്ങളിൽ കര കയറാൻ സാധിക്കാത്ത തരത്തിൽ ആക്രമിച്ച് തകർക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് ഭീഷണി മുഴക്കി. ജനറല്‍ ഖാസിം സുലൈമാനിയെ വക വരുത്തിയതിനു പകരം ചോദിക്കാൻ തുനിഞ്ഞാൽ കാര്യം വളരെ ഗൗരവത്തിലാകും ഇത് വളരെ വ്യക്തമായി പറയുകയാണ്, ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. 52 ഇറാൻ കേന്ദ്രങ്ങളെ തങ്ങൾ ലക്ഷ്യമാക്കുന്നു. അത് ഇറാന്റെ തന്ത്രപ്രധാനവും പരമ പ്രധാനവുമായ സ്ഥലങ്ങൾ ഉൾകൊള്ളുന്ന മേഖലകൾ ആയിരിക്കും. ഇത് ഇറാനെ മൊത്തത്തിൽ അതി കഠിനമായി ബാധിക്കുന്നതും വളരെ വേഗത്തിലുമായിരിക്കും. ട്രംപ് വ്യക്തമാക്കി. 1979 ൽ ടെഹ്‌റാനിലെ യുഎസ് എംബസിയിൽ കയ്യടക്കി പിടിച്ചെടുത്ത ശേഷം 52 അമേരിക്കക്കാരെ ഇറാൻ ബന്ദികളാക്കിയിരുന്നു. ഇതാണ് 52 എന്ന കണക്ക് ട്രംപ് ഉയർത്തി ഭീഷണി മുഴക്കി രംഗത്തെത്താൻ കാരണം.
About Ahlussunna Online
1305 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment