നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര; ഭേദഗതി ഇന്ത്യയുടെ നന്മയ്‌ക്കെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പൗരത്വ നിയം ഭേദഗതി ചെയ്തത് ജനങ്ങളുടെ നന്മയ്ക്കെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിശദീകരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. ഇന്ത്യയില്‍ എവിടെയും എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടാത്തവര്‍ക്കുവേണ്ടി തടങ്കല്‍പ്പാളയങ്ങളില്ലെന്നും മോദി പറഞ്ഞു.

മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് സർക്കാർ പാവപ്പെട്ടവര്‍ക്കു നിർമിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്– മോദി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടാന്‍ ഇടയാക്കില്ല. ഇത് ജനങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ നിയമം.

പാകിസ്താനില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിച്ച് വിവാഹം ചെയ്യുകയാണ്. ഇതു തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അവര്‍ മറ്റൊരു മതവിശ്വാസിയാണെങ്കില്‍ മാത്രമേ ഈ രീതിയിലുള്ള പീഡനം നേരിടേണ്ടി വരുന്നുള്ളൂ. ഇത്തരം പീഡനങ്ങളും ചൂഷണങ്ങളും കാരണമാണ് അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുന്നത്. അവരെ സഹായിക്കാന്‍ വേണ്ടിയാണ് പൗരത്വഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടു വന്നത്.

അഭയാര്‍ത്ഥികളും നുഴഞ്ഞു കയറ്റക്കാരും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍ അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തില്ല. എന്നാല്‍ അഭയാര്‍ത്ഥിയായി വന്നവന്‍ അതൊരിക്കലും മറച്ചു വയ്ക്കുകയുമില്ല. ഇപ്പോള്‍ നുഴഞ്ഞു കയറിയവരില്‍ പലരും പുറത്തു വന്നു തുടങ്ങി. എന്തു കൊണ്ടാണ് അവര്‍ സത്യം പറയാത്തത്. അവരെ സംബന്ധിച്ച സത്യം പുറത്തു വരുമോ എന്നവര്‍ ഭയപ്പെടുന്നു.

100 വർഷത്തെ പഴക്കം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്. പൊലീസുകാർക്കും മറ്റുള്ളവർക്കും നേരെ നടക്കുന്ന അതിക്രമത്തെപ്പറ്റി അവര്‍ നിശബ്ദത പാലിക്കുന്നു. അതിനർഥം നിങ്ങൾ ഈ അക്രമത്തെ പിന്തുണയ്ക്കുന്നു എന്നാണ്

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*