ന്യൂഡല്‍ഹി: ദേശീയ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ടികളുടെ സംഘം രാഷ്ട്രപതിയെ കണ്ടു. പുതിയ നിയമഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപം രാജ്യമാകെ വ്യാപിക്കുമെന്നും സംഘം രാഷ്ട്രപതിയെ അറിയിച്ചു.
രാജ്യത്തുയരുന്ന എതിര്‍ ശബ്ദത്തെ ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാരിന് യാതൊരു അനുകമ്പയില്ലെന്നും ജാമിയ മിലിയ സര്‍വകലാശാലയില്‍ വനിതാ ഹോസ്റ്റലില്‍ വരെ കയറി വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച പൊലിസ് നടപടി ഇതിന്റെ അവസാനത്തെ തളിവാണെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാരംഭിച്ച പ്രക്ഷോഭം ഇപ്പോള്‍ തലസ്ഥാനത്തേക്കും രാജ്യവ്യാപകമായും വ്യാപിക്കുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംഘത്തിന് മറുപടി നല്‍കി.
അതേസമയം ഡല്‍ഹി പൊലിസ് സ്വീകരിക്കുന്ന നടപടികളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡല്‍ഹി പൊലിസ് ബി.ജെ.പി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും രാഷ്ട്രപതിയ കണ്ട സംഘത്തിലുണ്ടായിരുന്നു.
Be the first to comment