പൂനെ: മഹാരാഷ്ട്രയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാന പൊലിസ് മേധാവികളുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെയും ദേശീയ യോഗത്തില്‍ പങ്കെടുക്കാനാണ് മോദി മഹാരാഷ്ട്രയിലെത്തിയത്. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ സംസ്ഥാന പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജന്‍സി മേധാവികളും സി.ആര്.പി.എഫ് തലവന്മാരുമാണ് പങ്കെടുക്കുന്നത്.
ബി.ജെ.പിയുമായി 30 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് മഹാ വികാസ് അഘാടി സര്‍ക്കാര്‍ രൂപീകരിച്ച ശേഷമുള്ള ഉദ്ധവിന്റെയും മോദിയുടെ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്. മോദിയെ സ്വീകരിച്ച ശേഷം ഉദ്ധവ് മുംബൈയിലേക്ക് പോയി.
Be the first to comment