കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കൂടത്തായിയില്‍ ഒരുകുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കല്ലറ തുറന്ന് വീണ്ടും മൃതദേഹങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. ജില്ലാ ഭരണകൂടം ഇതിനുള്ള അനുമതി നല്കി.
വെള്ളിയാഴ്ച ഇതിനുള്ള നടപടി സ്വീകരി്ച് ഫോറന്‍സിക് പരിശോധന നടത്തും. മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്തത് കൂടത്തായി ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് ആദ്യം പരിശോധിക്കുക. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പള്ളി അധികൃതര്‍ക്കും ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
Be the first to comment