തിരുവനന്തപുരം: ശരീഅത്ത് ആക്ടുമായി ബന്ധപ്പെട്ടു സമസ്ത ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം പ്രസ്തുത വിഷയങ്ങള്‍ നിയമസഭാ കമ്മിറ്റിയുടെ ചെയര്‍മാന്‍ മുരളി പെരുനെല്ലിയെ ക്ഷണിച്ച് വരുത്തി വിശദമായി സംസാരിച്ചുവെന്നും ചര്‍ച്ചയില്‍ സമസ്തയെ പ്രതിനിധീകരിച്ച് അഡ്വ: ത്വയ്യിബ് ഹുദവി പങ്കെടുത്തുവെന്നും മന്ത്രി കെ.ടി ജലീല്‍. മുസ്ലിം സമുദായത്തിന്റെ മതപരമായ താല്‍പര്യത്തിന് വിരുദ്ധമായി ശരീഅത്ത് കാര്യങ്ങളില്‍ ഒരുതീരുമാനം ഉണ്ടാവില്ലെന്ന് ചെയര്‍മാന്‍ മുരളി പെരുനെല്ലി ഉറപ്പ് നല്‍കിയതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അറിയിച്ചു.
കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ശരീഅത്ത് ആക്ടിന് ചട്ടങ്ങള്‍ പുന പരിശോധിക്കണമെന്ന് സമസ്ത സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമസ്ത സമര്‍പ്പിച്ച ഭേദഗതികള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
വഖ്ഫ് ട്രൈബ്യൂണലില്‍ നിഷ്പക്ഷരായവരെ നിയമിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു. വഖഫ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ടു സമസ്തയുടെ ആശങ്കയും പരിഹാരമുണ്ടാക്കും. തോക്കിന്‍ മുനയില്‍ നിര്‍ത്തി ചെയ്യേണ്ടതോ ചെയ്യിപ്പിക്കേണ്ടതോ അല്ല ഈ പ്രശ്‌നം. തീവ്രവാദ നിലപാട് ഒരു ഘട്ടത്തിലും ഒരു കാര്യത്തിലും സ്വീകരിക്കാതെ നാടിന് തന്നെ മാതൃകയായ സമസ്തയെ ട്രിബ്യൂണലിന്റെ കാര്യം പറഞ്ഞ് കുത്തിയിളക്കാന്‍ നോക്കുന്നതും രാഷ്ട്രീയ ദുര്‍ലാക്കോടെയാണെന്നും ജലീല്‍ പറഞ്ഞു.
Be the first to comment