ഹര്‍ത്താലല്ല, പണിമുടക്കാണ്: ബാധിക്കുന്ന മേഖലകള്‍ ഇതൊക്കെ- അറിയാന്‍ 7 കാര്യങ്ങള്‍

രാജ്യത്താകമാനം  സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക്, ഹര്‍ത്താലാണോ, ഏതൊക്കെ മേഖലകള്‍ സ്തംഭിക്കുന്ന എന്ന കാര്യത്തില്‍ പലരും കണ്‍ഫ്യൂഷനിലാണ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.

ആരൊക്കെ പങ്കെടുക്കും?

19 തൊഴിലാളി സംഘനടകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രബല സംഘടനകളായ സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും പണിമുടക്കുന്നുണ്ട്….

കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, ധനാക്രയ സ്ഥാപനങ്ങളഇിലെ ജീവനക്കാര്‍, റോഡ്- ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, വൈദ്യുതി ബോര്‍ഡ്, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍, ഓള്‍ ഇന്ത്യ കിസാന്‍സഭയുടെ കീഴിലുള്ള കര്‍ഷകര്‍ എന്നിവര്‍ പണിമുടക്കും.

ട്രെയിന്‍ വൈകാന്‍ സാധ്യത എന്നാല്‍ ട്രെയിന്‍ സര്‍വീസ് അവതാളത്തിലാവില്ല. ചില ട്രെയിനുകള്‍ തടയുകയും പിക്കറ്റിങ് നടത്തി വിട്ടയക്കുകയും ചെയ്യുമെന്നാണ് തൊഴിലാളി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ട്രെയിന്‍ വൈകാന്‍ സാധ്യത കൂടുതലാണ്.

പെട്രോള്‍ പമ്പ്

പെട്രോള്‍, ഡീസല്‍ പമ്പുകള്‍ അടഞ്ഞുകിടക്കും….

ശബരിമല തീര്‍ഥാടനം, വിവാഹം മുടങ്ങില്ല പാല്‍, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തെ പണിമുടക്ക് ബാധിക്കില്ല. വിവാഹത്തെയും ബാധിക്കില്ല. ഇവയ്ക്കു വേണ്ടി ഓടുന്ന വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്….

കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരും പണിമുടക്കും. ചുരുക്കത്തില്‍ പൊതുഗതാഗതത്തെ ആശ്രയിക്കാനാവില്ല….

സ്‌കൂള്‍, കോളജ് സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അധ്യാപകസംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ അധിക സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കാനിടയില്ല….

മാറ്റിയ പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാലയും ഇതേ ദിവസങ്ങളിലെ തിയറി പരീക്ഷകള്‍ മാറ്റിവച്ചു. എം.ജി സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും…

വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും വ്യാപാര സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസിറുദ്ദീന്‍ പറഞ്ഞത്. എന്നാല്‍, പല ജീവനക്കാര്‍ക്കും എത്തിച്ചേരാന്‍ പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ അടിച്ചിടുമെന്ന് ചില വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്….

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*