പാലക്കാട്: ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. ഹര്‍ത്താലില്‍ അക്രമം കാണിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ്. ബാംഗ്ലൂര്‍, സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളില്‍ ബസുകള്‍ പുറപ്പെട്ടു.
തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണം കിട്ടിയാല്‍ മാത്രം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശബരിമല വാഹനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സികള്‍ക്കും സുരക്ഷ നല്‍കണമെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
Be the first to comment