ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പശുരാഷ്ട്രീയം തിളയ്ക്കുന്നതിനിടെ, യുവ വനിതാ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സാവിത്രി ബായ് ഫുലെ രാജിവച്ചത്.
ബഹ്റൈച്ചില്‍ നിന്നുള്ള എം.പിയാണ് സാവിത്രി. നേരത്തെ, ദലിതുകള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദലിതുകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ബി.ജെ.പിയുടെ പരിപാടിയെയും അവര്‍ ശക്തമായി എതിര്‍ത്തിരുന്നു.
Be the first to comment