തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് എട്ടു ദിവസം കൂടി കേരളത്തില്‍ തങ്ങാന്‍ അനുമതി പ്രത്യേക എന്‍ഐഎ കോടതിയാണ് കൂടുതല്‍ സമയം അനുവദിച്ചത്. മാതാവ് അസ്മാ ബീവിയുടെ അസുഖം മൂര്‍ച്ഛിച്ചതായി കാണിച്ച് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സന്ദര്‍ശന കാലാവധി ഈ മാസം 12 വരെ നീട്ടിയത്.
കഴിഞ്ഞ മാസം 28 മുതല്‍ ഇന്നുവരെ കേരളത്തില്‍ തങ്ങാനാണ് മഅ്ദനിക്ക് കോടതി അനുമതി നല്‍കിയിരുന്നത്. മാതാവിന്റെ ആരോഗ്യനില സംബന്ധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അടക്കം വിവരങ്ങള്‍ മഅദ്‌നിക്കൊപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് കോടതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി തീരുമാനം. എന്നാല്‍ യാത്രാനുമതിയിലെ കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചില്ല.
സമയം നീട്ടി ലഭിച്ചതില്‍ സന്തോഷമുമ്‌ടെന്ന് മഅ്ദനി പ്രതികരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിലേക്ക് 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചത്. ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടക്കണമെന്നും നിര്‍ദേശമുണ്ട്.
Be the first to comment