രൗദ്രഭാവത്തില്‍ സൗദി; ഇസ്രായേലിനെ കടന്നാക്രമിച്ചു!! ഒരിക്കലും അംഗീകരിക്കില്ല, അഭ്യൂഹത്തിന് വിരാമം

റിയാദ്: സൗദി അറേബ്യയ്ക്ക് അടുത്തിടെ നയങ്ങളില്‍ ചി മാറ്റങ്ങള്‍ വന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇസ്രായേലിനെ എതിര്‍ക്കാതെ അല്‍പ്പം മയപ്പെടുത്തിയ നിലപാടാണ് സൗദി സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി. ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സൗദി രംഗത്തെത്തിയത്. ഇസ്രായലേന്റെ പുതിയ നീക്കങ്ങളാണ് സൗദിയെ പ്രകോപിപ്പിച്ചത്. സൗദിയുടെ പ്രതികരണം ഇങ്ങനെ…

പുതിയ നിയമ പ്രശ്‌നം

ഇസ്രായേല്‍ നടപ്പാക്കിയ പുതിയ നിയമമാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. ഇസ്രായേലിലെ എല്ലാ അറബ് പാരമ്പര്യത്തെയും പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നാണ് സൗദി പ്രതികരിച്ചത്.

വംശീയ വിവേചനം

വംശീയ വിവേചനം ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ പുതിയനിയമം കൊണ്ടുവന്നെത്ത് സൗദി ആരോപിക്കുന്നു. ഇസ്രായേല്‍ ജൂതരാഷ്ട്രമാണെന്ന് പറമ്പോള്‍ ഫലസ്തീന്‍കാര്‍ക്കെതിരെ ആക്രമണങ്ങള്‍ പതിവാകുന്നതും സൗദി ചൂണ്ടിക്കാട്ടി. വിവാദമായ നിയമം വ്യാഴാഴ്ചയാണ് ഇസ്രായേല്‍ നടപ്പാക്കിയത്.

വിവാദ നിര്‍മാണത്തിന് അംഗീകാരം

ഫലസ്തീന്‍കാരുടെ മണ്ണിലെ ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഇസ്രായേല്‍ പാര്‍ലമെന്റ്, രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അറബി ഭാഷയെ ഔദ്യോഗിക ഭാഷയുടെ ഗണത്തില്‍ നിന്ന് തരംതാഴ്ത്തുകയും ചെയ്തു.

സൗദിയുടെ നിലപാട്

ഇസ്രായേല്‍ കൊണ്ടുവന്ന പുതിയ നിയമം ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യവ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹവും സൗദിയും ഇസ്രായേലിന്റെ നിയമം തള്ളിക്കളയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേലിന്റെ പുതിയ നിയമമെന്നും സൗദി കുറ്റപ്പെടുത്തി.

ഇസ്രായേല്‍ തടസം സൃഷ്ടിക്കുന്നു

ഫലസ്തീന്‍കാര്‍ക്കെതിരെ വംശീയമായി അധിക്ഷേപിക്കുകയും ഉന്‍മൂലനം ചെയ്യുന്നതുമായ നിയമങ്ങള്‍ അന്താരാഷ്ട്ര സമൂഹം വിലക്കിയതാണ്. ഈ വിലക്ക് ലംഘിച്ചാണ് ഇസ്രായേല്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് തടസമാണ് പുതിയ നിയമമെന്നും സൗദി വ്യക്തമാക്കി.

ഫലസ്തീനൊപ്പം

സൗദി അറേബ്യ എന്നും ഫലസ്തീന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഫലസ്തീനൊപ്പമെന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്നും സല്‍മാന്‍ രാജാവ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിലപാടുകളാണ് ചില കോണുകളില്‍ സംശയം ഉയരാന്‍ ഇടയാക്കിയത്.

വിവാദ നിലപാട്

ഇസ്രായേലിനും ഫലസ്തീനും അവരുടെ മണ്ണില്‍ അവകാശമുണ്ട് എന്നാണ് മുഹമ്മദ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫലസ്തീന്‍ രാജ്യത്ത് കടന്നുകയറി വിഭജനം നടത്തി ഇസ്രായേല്‍ രൂപീകരിക്കുകയായിരുന്നുവെന്ന ഇതുവരെ തുടര്‍ന്നുപോന്ന നിലപാടില്‍ നിന്ന് സൗദി വ്യതിചലിച്ചതായി ഈ അഭിമുഖം വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

 

ഇസ്രായേല്‍ ജനസഖ്യയുടെ 17.5 ശതമാനം പേര്‍ അറബികളാണ്. ഇവര്‍ ഇസ്രായേലില്‍ ക്രൂരമായ വംശീയ വിവേചനം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി രാജ്യങ്ങളും ഇസ്രായേലിന്റെ പുതിയ നിയമത്തെ അപലപിച്ചു. ഒരിക്കലും അറബ് ലോകവും അന്താരാഷ്ട്രസമൂഹവും ഇസ്രായേലിന്റെ നീക്കം അംഗീകരിക്കില്ലെന്ന് ജിസിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍ നടപ്പാക്കിയ പുതിയ നിയമം ഫലസ്തീന്‍ ജനതയോടുള്ള വിദ്വേഷത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി കുറ്റപ്പെടുത്തി. ഫലസ്തീന്‍കാരെ കുടിയൊഴിഞ്ഞ് പോകാന്‍ നിര്‍ബന്ധിക്കുകയാണ് ഇസ്രായേല്‍. അതിന് സഹായിക്കുന്ന നിയമമാണ് നടപ്പാക്കിയതെന്നും ജിസിസി കുറ്റപ്പെടുത്തി.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*