മദീന: ഹജിനെത്തുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ സ്വീകരിക്കാനും സേവിക്കാനുമായി പ്രവാചക നഗരിയിലെ മലയാളി സമൂഹം സജ്ജമായി. ഈ മാസം 14 മുതല്‍ ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ക്ക് മുഴുസമയ സേവന നിരതരാകാന്‍ കര്‍മ്മപദ്ധതികളുമായി മദീനയിലെ വിവിധ മലയാളി സംഘടനകള്‍ തനിച്ചും ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴിലുമായും സേവന രംഗത്തിറങ്ങുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹജ് സേവന രംഗത്തെ പ്രബലരായ ചില സംഘടനകള്‍ ഈ വര്‍ഷം സ്വന്തമായാണ് രംഗത്തിറങ്ങുന്നത്. ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ പ്രവര്‍ത്തനം നടന്നിരുന്നത്. എന്നാല്‍, പേരിനു മാത്രം ആളുകളെ ഇറക്കുന്നവര്‍ ഒടുവില്‍ ക്രെഡിറ്റ് തട്ടിയെടുക്കുന്നതിനുള്ള അമര്‍ഷമാണ് മുഖ്യധാര സംഘടനകള്‍ ഈ വര്‍ഷം മുതല്‍ സ്വന്തം കോട്ടില്‍ ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്ത് പ്രവര്‍ത്തകരെ ഇറക്കുന്നത്.
ഇന്ത്യന്‍ ഹാജിമാര്‍ക്കും പ്രത്യേകിച്ച് മലയാളി ഹാജിമാര്‍ക്കും പ്രഥമ പരിഗണന നല്‍കിയാണ് ഈ വര്‍ഷവും പ്രവാചക പള്ളിയും പരിസരവും കേന്ദ്രീകരിച്ച് ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴിലും പുറത്തുള്ള വിവിധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക.
വഴി തെറ്റിയ ഹാജിമാരെ കൃത്യ കേന്ദ്രങ്ങളില്‍ എത്തിക്കുക. മെഡിക്കല്‍ ആവശ്യമുള്ളവര്‍ക്ക് യഥാസമയം സഹായം നല്‍കുക തുടങ്ങിയവയാണ് സംഘം ചെയ്യുക. ജോലികള്‍ക്കിടയിലും മറ്റും ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി മലയാളി യുവാക്കള്‍ ചെയ്യുന്ന സേവനം ഏവര്‍ക്കും മാതൃകാപരമാണ്.
ഹാജിമാരുടെ സേവന രംഗം ശക്തമാക്കുന്നതിന് മദീനയില്‍ ചേര്‍ന്ന ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തില്‍ ഈ വര്‍ഷത്തേക്കുള്ള നേതൃസംഘത്തെയും തിരഞ്ഞെടുത്തു. ബഷീര്‍ കോഴിക്കോടന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍ അക്ബര്‍ ചാലിയം (ചെയര്‍മാന്‍), നസീര്‍ കുന്നോംകടി (ജന: കണ്‍വീനര്‍), അന്‍സാര്‍ അരിമ്പ്ര (പ്രസിഡന്റ്), മുഹമ്മദ് കെ പി കോട്ടപ്പാറ, ഹമീദ് പെരുമ്പറമ്പില്‍, സുഹൈല്‍ മൗലവി, ശരീഫ് കൊടുവള്ളി, യൂസുഫ് സഅദി, ബഷീര്‍ കോഴിക്കോടന്‍ (വൈ: പ്രസിഡന്റുമാര്‍), മായിന്‍ ബാദ്ഷാ ഷാദി (ജന:സിക്രട്ടറി), മഹഫൂസ് കുന്ദമംഗലം, അബ്ദുല്‍ സത്താര്‍ കാസര്‍ഗോഡ്, അബ്ദുല്‍ സത്താര്‍ ഷൊര്‍ണൂര്‍, ഷാനവാസ് കരുനാഗപ്പള്ളി, ഷാക്കിര്‍ അമാനി , ഷാക്കിര്‍ അലങ്ക മജല്‍ (ജോ: സിക്രട്ടറിമാര്‍), ജലീല്‍ ഇരിട്ടി (ട്രഷറര്‍), അഷ്‌റഫ് ചൊക്ലി, അബ്ദുല്‍ കരീം കുരിക്കള്‍ (ഇന്‍ഫര്‍മേഷന്‍), ഷാജഹാന്‍ തിരുവമ്പാടി, സൈനുദ്ദീന്‍ കൊല്ലം (മിസിംഗ് ഹാജി), നിസാര്‍ കരുനാഗപ്പള്ളി, നിഷാദ് അസീസ്, ബഷീര്‍ കരുനാഗപ്പള്ളി (മെഡിക്കല്‍), അബ്ദുല്‍ മജീദ്, അജ്മല്‍ മൂഴിക്കല്‍, കരീം മൗലവി പൂനൂര്‍ (റിസപ്ഷഷന്‍), ഹമീദ് ചൊക്ലി , അബ്ദുല്‍ കരീം ( ഡിപ്പാര്‍ച്ചര്‍). അന്‍സാര്‍ അരിമ്പ്ര, സജി ലബ്ബ കൂടരഞ്ഞി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Be the first to comment