കേരളീയ പണ്ഡിതരുടെ സാമൂഹികധര്‍മ്മം ചരിത്രവും വര്‍ത്തമാനവും.

.

കേരളീയ മുസ്ലിം പണ്ഡിതന്മാരെക്കുറിച്ച് തുടങ്ങുന്നതിന് മുമ്പ് കേരളത്തിലേക്ക് ഇസ്ലാമിന്‍റെ ആഗമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങണം. ഈ വിഷയത്തിന്‍റെ മറ്റൊരു ഭാഗമാണ് കേരളീ പണ്ഡിതന്മാരുടെ സാമൂഹിക ധര്‍മ്മം. ഇന്ന് കാണുന്ന പള്ളിദര്‍സ്,അറബിക് കോളേജുകള്‍ അതുപോലെ ഈയിടങ്ങളില്‍ ഓതിപ്പഠിക്കുന്ന കിത്താബുകള്‍.ഇസ്ലാമുമായി വന്ന പണ്ഡിതര്‍ ഈ കേരളത്തില്‍ മുസ്ലിം നവോത്ഥാനം.പിന്നെ ഈ ആധുനിക കാലത്ത് മുസ്ലിം പണ്ഡിതന്മാര്‍ ഈ മുസ്ലിം സമൂഹത്തില്‍ ചെലുത്തുന്ന സേവനങ്ങളും മറ്റു മത വിദ്യാഭ്യാസ രംഗത്തും മുസ്ലിം സമൂഹത്തിന്‍റെ അഭിമാനവും കാത്തു സൂക്ഷിക്കുന്ന ഒരു കടല്‍ തിരമാലകളെ പോലെ നിലനില്‍ക്കുന്ന പണ്ഡിതന്മാരാണ് ഇന്ന് നില കൊള്ളുന്നത്.

കേരളത്തിലേക്കുള്ള ഇസ്ലാം ആഗമനം

ഈ ലോകത്ത് ചരിത്രങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം രേഖപ്പെടുത്തിയ ഒന്നാണ് കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ ആഗമനം. ചരിത്രം എഴുതി തുടങ്ങുന്നതിന് മുമ്പ് തന്നെ കേരളത്തിലെ കടല്‍ തീരങ്ങളുമായി എല്ലാ ഭരണ കൂടങ്ങള്‍ക്കും കച്ചവട ബന്ധം ഉണ്ടായിരുന്നതായി ഉത്ഖനനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാന്‍ സാധിക്കുന്നതാണ്. കച്ചവടമായിരുന്നു ഏറെ അറബികള്‍ക്ക് കേരള തീരപ്രദേശങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിരുന്നത്.
കച്ചവടത്തിനായി വരുന്ന കാലം മുതല്‍ അറബികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പായിരുന്നു കേരള തീരങ്ങളിലെ നാട്ടു രാജാക്കന്മാര്‍ നല്‍കിയിരുന്നത്. കച്ചവടക്കാരിലൂടെ ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ കീഴില്‍ ശക്തിപ്പെട്ട ഇസ്ലാം മതം കേരളത്തിന്‍റെ മലബാര്‍ തീരങ്ങളില്‍ എത്തിയിട്ടുണ്ട്. കച്ചവടത്തോടൊപ്പം വളര്‍ന്നുവന്ന സൗഹൃദം ഇസ്ലാം മതത്തിന്‍റെ കേരളത്തിലുള്ള വ്യാപനത്തിന് വളരെയധികം പങ്ക് വഹിച്ചതായി കാണാം.
ഇസ്ലാം മതത്തിന്‍റെ കേരളത്തിലെ വ്യാപനവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കേരളത്തിലെ നാട്ടുരാജാവിന്‍റെ ഇസ്ലാമാശ്ലേഷണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഐതിഹ്യം. കേരളത്തിലെ ചേര രാജാവ് എന്നറിയപ്പെടുന്ന ചേരമാന്‍ പെരുമാള്‍ ആണ് പ്രസ്തുത ഐതിഹ്യവുമായി ബന്ധപ്പെട്ട ഭരണാധികാരി. ഒരിക്കല്‍ ചേരമാന്‍ പെരുമാള്‍ ചന്ദ്രന്‍ പിളര്‍ന്നതായി സ്വപ്നം കാണുകയും
പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കച്ചവടവുമായി കേരളക്കരയിലെത്തിയ അറബി അവിടുത്തെ വിശേഷങ്ങള്‍ പറയുന്നതിന്‍റെ ഇടയില്‍ മക്കത്ത് നടന്ന ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന സംഭവം പറയുകയും അത് തന്നെയാണ് സ്വപ്നം കണ്ടത്. അത് കൊണ്ട് നിങ്ങള്‍ മക്കയിലേക്ക് തിരിച്ച് പോവുമ്പോള്‍ ഞാനുമുണ്ട്.അങ്ങനെ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് പോകുകയും ഇസ്ലാം സ്വീകരിച്ച് താജുദ്ധീന്‍ എന്ന മുസ്ലിം നാമം സ്വീകരിക്കുകയും ചെയ്തു.
മക്കയില്‍ കുറച്ച് ദിവസം താമസിക്കുകയും ഹജ്ജും ചെയ്ത് തിരിച്ച് കേരളത്തിലേക്ക് യാത്ര പുറപ്പെടുകയും ഷഹര്‍ എത്തുകയും അവിടെ വെച്ച് രോഗ ബാധിതനായി മരണപ്പെടുകയും അവിടെത്തന്നെ മറമാടുകയും ചെയ്തു. ആ സമയത്ത് കൂടെ ഉള്ളവരോട് നിങ്ങള്‍ കേരളത്തിലേക്ക് പോവുകയും ഇസ്ലാം മത പ്രചാരണത്തിലേര്‍പ്പെടാനും മരണത്തിന് മുമ്പ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അവരില്‍പെട്ട ആളാണ് മാലിക്കുബ്നു ദീനാര്‍.
കേരളത്തില്‍ എത്തിയ മാലിക്കുബ്നു ദീനാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരള തീരങ്ങളിലൂടെ നിരവധി പള്ളികള്‍ സ്ഥാപിച്ചു. ആ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇസ്ലാംമത പ്രചാരണം നടന്നത്. അവിടെ നിന്ന് തുടങ്ങിയ ഇസ്ലാംമത പ്രചാരണം ഇന്ന് ഈ നൂറ്റാണ്ട് വരെ നീണ്ടുനില്‍ക്കുന്നു. അതിന് നേതൃത്വം നല്‍കിയ ഒരുപാട് പണ്ഡിതന്മാരും പണ്ഡിത കുടുംബവുമുണ്ട്.

മഖ്ദൂം കുടുംബം

കേരളത്തിലെ ഇസ്ലാം മത വ്യാപനത്തിന് മഖ്ദൂം കുടുംബം നല്‍കിയ സംഭാവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. പൊന്നാനിയിലും വടക്കന്‍ മലബാറിലുമായി ഉണ്ടായിരുന്ന ഇവരുടെ പൂര്‍വ്വികന്മാര്‍ മക്കയില്‍ നിന്നും എത്തിയവരാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നത് കാണാം. അവരില്‍ പ്രധാനപ്പെട്ട പണ്ഡിതന്മാരായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും മഖ്ദൂം കുടുംബത്തില്‍ നിന്നാണ്.
പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകര്‍ ഇറക്കിയ ഒരു കൃതിയില്‍ മഖ്ദൂമുമാരെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ:മനഃപാഠമാക്കിയ മത വിദ്യകള്‍ തലമുറകള്‍ക്ക് ചൊല്ലിക്കൊടുക്കുന്ന ഉസ്താദുമാരായിരുന്നില്ല മഖ്ദൂം ശൈഖുമാര്‍. അവര്‍ ജീവിച്ച കാലത്തിന് നേരെ കണ്ണും കാതും തുറന്ന് വെച്ച് കിത്താബുകളില്‍ ചടഞ്ഞുറങ്ങുന്ന അക്ഷരങ്ങള്‍ക്ക് ജീവനുള്ള വ്യാഖ്യാനങ്ങള്‍ ചമച്ച് കാലത്തിന്‍റെ വിളി കേള്‍ക്കാന്‍ മുസ്ലിം സമൂഹത്തെ വിശ്വാസപരമായി തന്നെ സജ്ജരാക്കി. അതാണ് ഇസ്ലാമിക ചരിത്രത്തിന്‍റെ വീര പാഠങ്ങള്‍ കേരള ചരിത്രത്തിന്‍റേത്.
കേരളത്തില്‍ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹിജ്റ 871 (എ.ഡി 1467) ശഅ്ബാന്‍ 12 ന് കൊച്ചിയില്‍ മഖ്ദൂമിയ്യ ഭവനത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ നിരവധി വിജ്ഞാന ശാഖകളില്‍ പാണ്ഡിത്യം നേടി. സ്വദേശത്തെ പഠനത്തിന് ശേഷം ഈജിപ്തില്‍ പോയി അഞ്ച് വര്‍ഷ വിജ്ഞാന സമ്പാദനത്തില്‍ കഴിച്ചു കൂട്ടി. ശൈഖ് സക്കരിയ്യ അല്‍ അന്‍സ്വാരി(റ) യെ പോലുള്ള പണ്ഡിതരില്‍ നിന്നാണ് ഹദീസ് പഠിച്ചത്. പിന്നീട് തിരിച്ചെത്തിയ മഖ്ദൂം ഒന്നാമന്‍ പൊന്നാനിയില്‍ ചരിത്ര പ്രസിദ്ധമായ ജുമാ മസ്ജിദ് സ്ഥാപിച്ചു. അദ്ധേഹം പൊന്നാനിയില്‍ തുടക്കം കുറിച്ച ദര്‍സ് കേരളീയ ചരിത്രത്തിലെ പുതിയ സൂര്യോദയമായിരുന്നു. ലോക പ്രശസ്ത ഇസ്ലാമിക പാഠശാലയായി പൊന്നാനി ദര്‍സ് അറിയപ്പെട്ടു. ഇന്ന് കാണുന്ന പള്ളി ദര്‍സ്,അറബിക് കോളേജുകള്‍ തുടങ്ങിയവയുടെ തുടക്കം അവിടെ നിന്നായിരുന്നു. ആ ദര്‍സില്‍ അദ്ധ്യാപകരുടെ കൂട്ടത്തില്‍ ഹിജ്റ 909 ല്‍ വഫാത്തായ ശൈഖ് ശിഹാബുദ്ധീന്‍ ഇബ്നു ഹജറില്‍ ഹൈത്തമിയും ഉള്‍പ്പെട്ടിരുന്നു.
പതിനഞ്ചിലധികം ഗദ്യ കൃതികളും മൂന്ന് പദ്യ കൃതികളും മഖ്ദൂം ഒന്നാമന്‍റെ കേരളീയ സമൂഹത്തിന് സംഭാവനയായി സമര്‍പ്പിച്ചു. ‘ഹിദായത്തുല്‍ അദ്കിയ ഇലാ ത്വരീഖില്‍ ഔലിയാഅ്’ എന്ന അദ്ധേഹത്തിന്‍റെ കാവ്യ സമാഹാരം വളരെ പ്രസിദ്ധമാണ്. അദ്ധ്യാത്മികതയുടെ അനന്തതയിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ട് പോവുകയുമാണ് അദ്കിയ, ശരീഅത്ത്,ത്വരീഖത്ത്,ഹഖീഖത്ത് എന്നീ അവസ്ഥകളെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് മഖ്ദൂം തങ്ങള്‍ കേരളീയ സമൂഹത്തിന് സമര്‍പ്പിച്ചത്.
അല്‍ ഉര്‍ജൂസ എന്ന തത്വജ്ഞാന കാവ്യം അദ്ധേഹത്തിന്‍റെ മറ്റൊരു സംഭാവനയാണ്. ഹദീസ് പണ്ഡിതന്‍,കര്‍മ്മ ശാസ്ത്രക്കാരന്‍,ആത്മീയ നേതാവ് തുടങ്ങിയ പദവികളില്‍ മഖ്ദൂം തങ്ങള്‍ തിളങ്ങി നിന്നിരുന്നു. സാമ്രാജത്വ വിരുദ്ധ പോരാട്ടത്തിന്‍റെ വിശുദ്ധ ചരിത്രത്തിലെ ഒന്നാമനായ മഖ്ദൂം ഒന്നാമന്‍ ഹിജ്റ928 ശഅ്ബാന്‍ 16 നാണ്(എ ഡി 1522) വഫാത്താകുന്നത്.
മഖ്ദൂം ഒന്നാമന്‍റെ ഇളയ പുത്രന് മുഹമ്മദുല്‍ ഗസ്സാലിയുടെ മകനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഹിജ്റ 938 (എ ഡി 1532)ല്‍ മാഹിക്കടുത്ത ചോമ്പാലയിലാണ് ജനിച്ചത്. ലോക പണ്ഡിതനായ ശിഹാബുദ്ദീന്‍ അഹ്മദുബ്നി ഹജറുല്‍ ഹൈതമി (റ) യെ പോലെയുള്ളവരില്‍ നിന്നാണ് വിജ്ഞാനം കരസ്ഥമാക്കിയത്. വിദേഷത്തും സ്വദേശത്തുമുള്ള തന്‍റെ പഠന കാലത്ത് നിരവധി മഹാത്മാരുമായി ബന്ധപ്പെട്ട മഖ്ദൂം രണ്ടാമന്‍റെ അനുഭവജ്ഞാനം വളരെ വലുതാണ്.
പൊന്നാനിയില്‍ 36 വര്‍ഷം അദ്ധ്യാപനം നടത്തിയ ആ മഹാ പണ്ഡിതന്‍ കേരളക്കരക്ക് പേരും പെരുമയും നേടിക്കൊടുക്കുന്നതില്‍ അതുല്യമായ പങ്ക് വഹിച്ചിരുന്നു.
7 കനപ്പെട്ട കൃതികള്‍ മഖ്ദൂം രണ്ടാമന്‍ കേരളക്കരക്ക് സംഭാവന ചെയ്തിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര(ഫിഖ്ഹ്) ഗ്രന്ഥമായ ‘ഫത്ഹുല്‍ മുഈന്‍’ അവയില്‍ പ്രധാനപ്പെട്ടതാണ്. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായി ഈ കിത്താബിനെ അംഗീകരിക്കപ്പെടുന്നു. ആദ്യ കാലത്ത് മഖ്ദൂം രണ്ടാമന്‍ ‘ഖുറത്തുല്‍ ഐന്‍’ എന്ന കൃതിയായിരുന്നു കേരളത്തിലെ മത പാഠശാലകള്‍ക്ക് പുറമെ ഈജിപ്ത്,മലേഷ്യ,സിംഗപ്പൂര്‍ തുടങ്ങിയ ഒട്ടനവധി സ്ഥലങ്ങളില്‍ പാഠ കിത്താബായി ഉപയോഗിച്ച് വരുന്നത്. ഇതിന്‍റെ നാല് വാള്യങ്ങളിലായി അല്ലാമ സയ്യിദ് ബഖരി രചിച്ച ‘ഇആനത്തു ത്വാലിബീനും’ സയ്യിദ് അഹ്മദ് സഖാഫ് രചിച്ച ‘തര്‍ഷീഹും’ കേരളീയ പണ്ഡിതനായ ശൈഖ് അബ്ദുറഹ്മാന്‍ നക്ഷബന്ധിയുടെ പുത്രന്‍ കുഞ്ഞുട്ടി മുസ്ലിയാര്‍ എഴുതിയ ‘തന്‍ശീത്തുല്‍ മുത്വാലിഈന്‍’ എന്നു തുടങ്ങിയ വ്യാഖ്യാനങ്ങള്‍ ഇതിനുണ്ട്.
വിശ്വചരിത്ര പാഠത്തിന് മുഖവുര (മുഖദ്ദിമ) കുറിച്ച് ഇബ്നു ഖല്‍ദൂമിന്‍റെയും അല്‍ ബിറൂനിയുടെയും മാതൃക തന്നെയാണ് ഈ കേരളീയ പണ്ഡിതന്‍ ഏറ്റെടുത്തത്. ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅദി അക്ബാരില്‍ ബുര്‍തുഖാലിയ്യീന്‍’ എന്ന ഗ്രന്ഥമാണ് മഖ്ദൂമിനെ സര്‍വ്വ അംഗീകൃതനാക്കിയത്. അങ്ങനെ തുടങ്ങിയ ഒട്ടനവധി സംഭാവനകള്‍ കേരളീയ സമൂഹത്തിന് നല്‍കിയിട്ടുണ്ട്.

നാടുണര്‍ത്തിയ സയ്യിദന്മാര്‍

      ഉത്തരേന്ത്യയിലൂടെ ഭൂമി മലയാളത്തിലെത്തിയവരാണ് ബുഖാരി കുടുംബം. കേരളത്തിലെത്തിയ പ്രധമ സയ്യിദ് കുടുംബമാണ് അവര്‍. ഉസ്ബക്കിസ്ഥാനിലെ ബുഖാറയിലാണ് ബുഖാരി കുടുംബം. ഹിജ്റ928ല്‍ കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണത്തെത്തിയ സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരിയാണ് കേരളത്തിലെ സയ്യിദ് കുടുംബത്തിന്‍റെ പ്രധമ കണ്ണി. വിവിധ ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു അദ്ധേഹം. അത് കൊണ്ട് തന്നെ ഹളര്‍മൗത്തില്‍ നിന്നെല്ലാം  ആളുകള്‍ കൊയിലാണ്ടിയിലുള്ള അദ്ധേഹത്തില്‍ വീട്ടില്‍ എത്തിയിരുന്നു.
പിന്നീട് ജിഫ്രി,ബാ അലവി,ബാഫഖി ഖബീലകളില്‍ നിന്ന് അനേകം സയ്യിദുമാര്‍ മലബാറിന്‍റെ തീരദേശങ്ങളിലേക്ക് എത്തിയിരുന്നു. ഹൈദറൂസി,ശിഹാബുദ്ദീന്‍,ജമലുല്ലൈലി,അഹ്ദല്‍,ഹദ്ദാദി തുടങ്ങിയ ധാരാളം സയ്യിദുമാര്‍ കേരളത്തിലെത്തി.
ദര്‍സുകളിലും ഗ്രന്ഥങ്ങളിലും കേരളീയ വിജ്ഞാന പരിസരത്തെ ജനകീയമാക്കുന്നതിലും സൂഫീ ധാരകളിലേക്ക് ആകര്‍ശിക്കുന്നതിനും ഹള്റമീ സാദാത്തീങ്ങള്‍ സേവനം നല്‍കിയിട്ടുണ്ട്.
കോഴിക്കോടും പൊന്നാനിയുമൊക്കെ മുസ്ലിം നഗരങ്ങളായി പരിവര്‍ത്തിക്കപ്പെട്ടത് ഈ ജനകീയ വത്കരണത്തിലൂടെയാണ്. അദ്ധ്യാത്മികതയുടെ പ്രഫുല്ലമായ ഒരു യുഗത്തിന് കൂടി സയ്യിദുമാരിലൂടെ കേരളം സാക്ഷിയായി. കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ വേരൂന്നിയ ശിയഈ ആശയങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ മമ്പുറം തങ്ങളെ പോലുള്ള സയ്യിദുമാര്‍ക്ക് സാധ്യമായി.
പാണക്കാട് ശിഹാബുദ്ദീന്‍ ഖബീലയിലെ സയ്യിദ് പൂക്കോയ തങ്ങളുടെ സന്താന പരമ്പരകള്‍ ആ ഗണത്തിലെ പ്രധാന ശ്രേണിയിലുള്ളവരാണ്. കേരളത്തിന്‍റെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യങ്ങളായി പാണക്കാട് കുടുംബവും മറ്റു സയ്യിദുമാരും പ്രശംസനീയമായ നേതൃത്വമാണ് വഹിക്കുന്നത്.

സുപരിചിതമായ പണ്ഡിതന്മാര്‍

           ഇസ്ലാം മത പ്രബോധന രംഗത്ത് അറിയപ്പെട്ട ധാരാളം സംഘടനകള്‍ ഉണ്ട്. അവയില്‍ പ്രധാനമാണ് നബി(സ്വ)യും സ്വഹാബത്തും അവരെ പിന്തുടര്‍ന്ന യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങളെ ഈ കേരളത്തില്‍ സമര്‍ത്ഥിക്കാന്‍ ഉടലെടുത്ത ഒരു സംഘടനയാണ് ബഹു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മത സംഘടന. 1926ല്‍ അക്കാലത്ത് ഉലമാക്കള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരുമിച്ച് കൂടുകയും അന്നത്തെ പ്രതിസന്ധികളെ ഗൗരവമായി ചര്‍ച്ച ചെയ്ത് ഒടുവില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളെ പ്രസിഡന്‍റും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ സെക്രട്ടറിയായുമായിരുന്നു സംഘടനക്ക് രൂപം നല്‍കിയത്. അവരില്‍ പ്രധാനികളെ നാം തിരിച്ചറിയേണ്ടതുണ്ട്.
പ്രഗത്ഭ പണ്ഡിതനും വാഗ്മിയും കവിയും ഗ്രന്ഥകാരനും സംഘാടകനും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത മഹല്‍ വ്യക്തിത്വമായിരുന്നു പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍(നഃമ).
വലിയ സാഹിത്യകാരനായിരുന്ന അഹമ്മദ് കുട്ടി മുസ്ലിയാര്‍ (നഃമ) അദ്ധേഹത്തിന്‍റെ അനുഗ്രഹീത തൂലികയിലൂടെ ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ ഇസ്ലാമിക വിജ്ഞാനിയങ്ങള്‍ക്കും അറബി ഭാഷക്കും ലഭ്യമായിട്ടുണ്ട്. അനേകം മൗലിദുകളും നിരൂപണ ഗ്രന്ഥങ്ങളും അദ്ധേഹത്തിന്‍റെ വകയായിട്ടുണ്ട്. ബഹു ഭാഷാ പണ്ഡിതനായിരുന്ന സ്മര്യ പുരുഷ്യന്‍ അനുശോചന കാവ്യങ്ങളും അനുമോദന ഗീതങ്ങളും രചിച്ചിട്ടുണ്ട്النهج القويمഎന്ന പേരില്‍ ജുമുഅയുടെ വിഷയത്തില്‍ ശാഫിഈ മദ്ഹബിലെ ഖദീമായ അഭിപ്രായം അംഗീകരിക്കുന്നതിനെ സംബന്ധിച്ച ഒരു കൃതി അദ്ധേഹം രചിച്ചു. ഈ ഗ്രന്ഥം ഈജിപ്തിലെ കൈറോ മുസ്തഫല്‍ ബാബീല്‍ ഹലബി എന്ന പ്രസ്സിലാണ് മുദ്രണം ചെയ്തത്.
ഇതിന് പുറമെ അറബി ഭാഷയില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ധേഹം രചിച്ചു       

البيان الشافعي في علم العروض والوافي                             
  تنقيح المنطق في شرح تصريح المنطق                                     
 تحفة الأحباب


എന്നിങ്ങനെ തുടങ്ങിയ കിത്താബുകള്‍ രചിച്ചിട്ടുണ്ട്.
പ്രശസ്ത പണ്ഡിതനും സൂഫി വര്യനും ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്ന മുഫ്തിയുമായ അബുസ്സആദാത്ത് ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാത്തി (നഃമ) ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22ന് ചാലിയത്തെ പൂതാറബത്ത് വീട്ടില്‍ ജനിച്ചു. പ്രസിദ്ധരായ പണ്ഡിതന്മാരില്‍ നിന്നും അറിവ് നുകര്‍ന്നതിന് ശേഷം കോളേജ് പഠന ശേഷം തിരുനല്‍വേലി പേട്ടയിലെ രിയാളുല്‍ ജിനാന്‍ മദ്രസയില്‍ 5 വര്‍ഷത്തോളം സദര്‍ മുദരിസായിരുന്നു. തിരുന്നല്‍ വേലിയില്‍ നിന്ന് വിട്ട ശേഷം വെല്ലൂര്‍ ലത്തീഫിയ്യയില്‍ പ്രിന്‍സിപ്പലായി തുടര്‍ന്നു കൊണ്ടിരുന്നു. ഗുരുനാഥനായിരുന്ന ആലി മുസ്ലിയാര്‍ ഹജ്ജിന് പോയ സന്ദര്‍ഭത്തില്‍ തിരൂരങ്ങാടി മുദരിസ്സായി. തുടര്‍ന്ന് 5 വര്‍ഷം കൊടിയത്തൂരിലും അദ്ധ്യാപനം നടത്തിയതിന് ശേഷം സ്വന്തമായി ഒരു വീടും പള്ളിയും ഖുതുബുഖാനയും ഉണ്ടാക്കാനുള്ള ആഗ്രഹം സഫലമാക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. തന്‍റെ വീടിന്‍റെ അടുത്ത് നിര്‍മ്മിച്ച പള്ളിയോടനുബന്ധിച്ച് ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യ ലൈബ്രറിയില്‍ അമൂല്യമായ നിരവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളടക്കം പല അപൂര്‍വ്വ രചനകളുമുണ്ട്.
ശാലിയാത്തി കൈവെക്കാത്ത ഒരു ഫന്നുമില്ലെന്ന് പഴയ ഉലമാക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. തന്‍റെ രചനകളില്‍ ഇരുപതിലധികം ഗ്രന്ഥങ്ങള്‍ ഇന്ത്യയിലും വിദേശത്തുമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റനേകം അമൂല്യങ്ങളായ അപ്രകാശിത ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. അവയില്‍ അനുശോചന കവിതകള്‍,ആശംസകള്‍,കത്ത് പാട്ടുകള്‍ ഖണ്ഡനങ്ങള്‍ തുടങ്ങിയവയും അദ്ധേഹത്തിന്‍റെ രചനകളില്‍ പെടുന്നു. അദ്ധേഹത്തിന്‍റെ ചില രചനകള്‍ താഴെ ചേര്‍ക്കുന്നു.
ديوان الأشعار
قصيدة في مرثية والده
എന്നിങ്ങനെ തുടങ്ങിയ കിത്താബുകള്‍ അദ്ധേഹം രചിച്ചിട്ടുണ്ട്. അങ്ങനെ ഹിജ്റ 1374 മുഹറം 27 ന് ഈ ലോകത്തോട് വിടപറഞ്ഞു. മൗലാനാ മുഹമ്മദ് ഇസ്മാഈലുല്‍ ഖാഹിരി,മുഹമ്മദ് അബുല്‍ കമാല്‍ മുസ്ലിയാര്‍(കടമേരി) മുതലായ പണ്ഡിതന്മാര്‍ അദ്ധേഹത്തിന്‍റെ പേരില്‍ അനുശോചന കാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച അത്ഭുത പ്രതിഭാസമായിരുന്നു ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍(നഃമ) .ദര്‍സിന്‍റെയും സംഘടന പ്രവര്‍ത്തനത്തിന്‍റെയും മറ്റും ഔദ്യോഗിക കാര്യങ്ങളുടെയും തിരക്കിനിടയിലും ശൈഖുന ഗ്രന്ഥ രചനക്കും സമയം കണ്ടെത്തിയിരുന്നു. ബഹു:സമസ്ത മുശാവറയുടെ തീരുമാനപ്രകാരം മഹാനവറുകള്‍خطبة الجمعة   എന്ന കൃതിയും രിസാലത്തുല്‍ മാറ ദീനിയുടെ വ്യാഖ്യാനമെന്ന രീതിയില്‍ ശൈഖുന രചിച്ചالأربعة المتناسبة في بيان الأوقات والقبلة

എന്ന കൃതിയും പ്രധാന രചനകളാണ്. അതിന് പുറമെ അജ്മീര്‍ ശൈഖിനെ കുറിച്ച് രചിച്ചمناقب الشيخ المشايخ سلطان الهند معين الدّين الجشتي الأجميري

എന്ന മൗലിദും ഖാദിയാനിസത്തെ ഖണ്ഡിച്ച് കൊണ്ടുള്ള ഒരു കൃതിയും അദ്ധേഹം രചിച്ചു.
കേളിളക്കം സൃഷ്ടിച്ച ശാബാനു കേസിലുണ്ടായ സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നുണ്ടായ ഏക സിവില്‍കോഡും വാദത്തിനെതിരെ വിവിധ മത സംഘടന നേതാക്കളും മുസ്ലിം എം.പി മാരും രംഗത്തിറങ്ങിയപ്പോള്‍ ശരീഅത്ത് സംരക്ഷണത്തിന് വേണ്ടി മുസ്ലിം മത സംഘടനകള്‍ ഒത്തൊരുമിച്ച് നിന്ന് കൊണ്ട് പൊതു ശത്രുവിനെതിരെ പോരാടുകയാണ് വേണ്ടതെന്ന ബുദ്ധിപരമായ നയമാണ് ശംസുല്‍ ഉലമ(നഃമ) സ്വീകരിച്ചത്.
പണ്ഡിത വിഹായസ്സിലെ സൂര്യ തേജസ്സായി പ്രഭ പരത്തിയ യുഗ പ്രഭാവനമായ ശംസുല്‍ ഉലമ(നഃമ) ഹിജ്റ 1417 റബീഉല്‍ ആഖര്‍ 04 തിങ്കളാഴ്ച്ച(1996 ആഗസ്റ്റ് 19)നാണ് വഫാത്തായത്. അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍,ബഹു:കെ.ടി മാനു മുസ്ലിയാര്‍(നഃമ) മുതലായവര്‍ അദ്ധേഹത്തെ കുറിച്ച് അനുശോചന കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. مظاهر الأضواء في مناقب شمس العلماء

എന്ന പേരില്‍ ശംസുല്‍ ഉലമ (നഃമ) യുടെ ഒരു മൗലിദ് കേരളീയ സമൂഹത്തിന് വേണ്ടി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളീയ പണ്ഡിതരുടെ സാമൂഹിക ധര്‍മ്മം ചരിത്രവും വര്‍ത്തമാനവും എന്ന ഈ പ്രബന്ധം കേരളത്തിലേക്ക് ഇസ്ലാം ആഗമനം ബ്രിട്ടീഷിന്‍റെ കടുത്ത പരീക്ഷണങ്ങള്‍ നടമാടിയിരുന്ന കാലത്ത് വന്ന ഇസ്ലാം മതം പിന്നീട് മഖ്ദൂം കുടുംബത്തിലെയും നിരവധി പണ്ഡിതന്മാരുടെയും കരങ്ങളിലൂടെ ഇസ്ലാം പരക്കുകയായിരുന്നു. ആ പണ്ഡിതന്മാര്‍ ഒരുപാട് സംഭാവനകള്‍ ഈ കേരളീയ സമൂഹത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെയും ഗ്രന്ഥ രചനകളിലൂടെയുമാണ് വ്യാപിച്ചത്. ഈ വര്‍ത്തമാന കാലത്ത് അതിന്‍റെ മുഴുവന്‍ ചുമതലയും സമൂഹത്തിനുള്ള വിദ്യാഭ്യാസവും മറ്റു പ്രവര്‍ത്തനവും വഹിക്കുന്ന കേരളത്തിലെ മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ…
ആമീന്‍

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*