ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസില്‍ ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേയില്ല. കേസില്‍ പൊലിസ് അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
സി.ബി.ഐ അന്വേഷണത്തില്‍ നിലപാടറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലും തടസമില്ല. ഇത്തരം രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും കോടതി നിരീക്ഷിച്ചു. ശുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനു ശേഷമായിരുന്നു സുപ്രിം കോടതിയുടെ പരാമര്‍ശം.
Be the first to comment