കാസര്‍കോട്: ചിരപുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ കാസര്‍കോട് തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ ചരിത്ര ശേഷിപ്പു തേടി അധ്യാപക സംഘം പള്ളിയിലെത്തി. കാസര്‍കോട്,മഞ്ചേശ്വരം ബി.ആര്‍.സികളിലെ വേനല്‍ക്കാല പരിശീലനത്തിനെത്തിയ സാമൂഹ്യ ശാസ്ത്രം കൈകാര്യം ചെയ്യുന്ന 25 അധ്യാപകരും,ആര്‍.പി.മാരും പീനബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പള്ളിയിലെത്തിയത്.
പള്ളി പണിത മാലിക്ബ്‌നുദിനാര്‍ തങ്ങളുടെ മലബാറിലേക്കുള്ള ആഗമനം, മതപരിവര്‍ത്തനത്തിനെത്തിയ മുന്‍ഗാമികളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍, ചേരമാന്‍ പെരുമാളുടെ അറേബ്യയിലേക്കുള്ള തീര്‍ത്ഥാടനം എന്നിവയടങ്ങിയ ചരിത്രകാര്യങ്ങള്‍ അധ്യാപകര്‍ പള്ളി അധികാരികളില്‍ നിന്നും ചോദിച്ചറിഞ്ഞു.
പരിശീലന ക്ലാസ്സില്‍ മുന്‍കൂട്ടി നിരവധി ചോദ്യാവലികള്‍ അധ്യാപകര്‍ തയ്യാറാക്കിയിരുന്നു. ഇത്തരം സൂചകങ്ങളും ചരിത്ര വിവരങ്ങളും അടിസ്ഥാനപ്പെടുത്തി ആറ് ഗ്രൂപ്പുകള്‍ പ്രത്യേക കൈയ്യെഴുത്ത് പുസ്തകങ്ങള്‍ തയ്യാറാക്കി. അധ്യാപക ഗ്രൂപ്പുകള്‍ തയ്യാറാക്കി ചരിത്ര വസ്തുതകളും ചിത്രങ്ങളും ക്രോഡീകരിച്ച് പരിശീലനത്തിന്റെ അവസാനഘട്ടത്തില്‍ പ്രത്യേക ചരിത്രപതിപ്പ് ഇറക്കാനാണ് പദ്ധതി.
കുട്ടികളില്‍ ചരിത്രബോധം രൂപപ്പെടുത്താനും പ്രാദേശിക ചരിത്ര നിര്‍മ്മിതി രൂപപ്പെടുത്താനുമാണ് പരിശീലന ലക്ഷ്യം.
ആര്‍.പിമാരായ രത്‌നാകരന്‍.കെ., രജിത.കെ., കോഴ്‌സ് ലീഡര്‍ രത്‌നാകരന്‍.കെ.വി, അധ്യാപകരായ പത്മനാഭന്‍.എന്‍.വി, പ്രമോദ് .എം.വി, ഗോപാലകൃഷണന്‍ .എ, പ്രേമരാജന്‍.എം, മുഹമ്മദ് കുട്ടി എ.കെ. എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് സി.മുഹമ്മദ് ബഷീര്‍ മറുപടി നല്‍കി
Be the first to comment