ന്യൂഡല്‍ഹി: കത്‌വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സുപ്രിംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മെയ് ഏഴു വരെയാണ് സ്‌റ്റേ.
കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. കേസ് മെയ് ഏഴിന് വീണ്ടും കേള്‍ക്കും.
വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായിരുന്നു കോടതിയെ സമീപിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കക്ഷി ചേര്‍ക്കണമെന്നും പ്രതികളും സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്.
Be the first to comment