മദ്‌റസാധ്യാപകര്‍ക്ക് 10.19 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

ചേളാരി: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന  അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ പത്ത് ലക്ഷത്തി പത്തൊമ്പതിനായിരം രൂപ സഹായധനം അനുവദിച്ചു.

വിവാഹാവശ്യാര്‍ഥം 18 പേര്‍ക്ക് 2,93,500 രൂപ, ഭവനനിര്‍മാണത്തിനു 34 പേര്‍ക്ക് 4,00,500 രൂപ,  ചികിത്സാ സഹായമായി 3 പേര്‍ക്ക് 25,000 രൂപ, അടിയന്തിര സഹായമായി 3 പേര്‍ക്ക് 35,000 രൂപയും, പ്രസവ ശുശ്രൂഷ സഹായമായി 2,30,000 രൂപ, വിധവാ സഹായമായി 15,000 രൂപ, കിണര്‍, ടോയ്‌ലറ്റ് നിര്‍മാണ സഹായമായി 20,000 രൂപയും ഇനത്തിലാണ് ക്ഷേമനിധി തുക അനുവദിച്ചത്.

യോഗത്തില്‍ മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി.  എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ,  പുറങ്ങ്  മൊയ്തീന്‍ മുസ്‌ലിയാര്‍്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍,  എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

About Ahlussunna Online 1306 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*