ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് കൊണ്ടു വന്ന അടിയന്തര തീരുവ നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. ലോകമെങ്ങുമുള്ള വ്യവസായ മേഖലയെ തന്നെ പിടിച്ചുലച്ച് വ്യാപാരയുദ്ധത്തിലേക്കെന്ന ആശങ്ക പടര്ത്തി ട്രംപ് കൊണ്ടുവന്ന നയം യുഎസ് ഫെഡറല് ട്രേഡ് കോടതി ഇന്നലെ വിലക്കിയിരുന്നു. ഒരു ദിവസത്തിന് ശേഷം അപ്പീൽ കോടതിയാണ് ഉത്തരവിന് സ്റ്റേ നൽകിയത്. അടിയന്തര അധികാര നിയമപ്രകാരം തീരുവ പിരിക്കാൻ ട്രംപിന് അപ്പീൽ കോടതി അനുമതി നൽകി. ഇതിന് പിന്നാലെ യുഎസിലേക്ക് കയറ്റുമതി നടത്തുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് താൽകാലികമായി 15 % അധിക തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഏപ്രില് രണ്ടിന് ട്രംപ് ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും ഏര്പ്പെടുത്തിയ താരിഫുകള് നിയമവിരുദ്ധമാണെന്ന്, വ്യാപാര വിഷയങ്ങൾ പരിഗണിക്കുന്ന, യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ കോടതിയുടെ വിധിന്യായത്തില് പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങള്ക്കുമേല് അധിക തീരുവ ചുമത്തിയതിലൂടെ ട്രംപ് അധികാരപരിധി മറികടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രംപിന്റെ അധിക തീരുവ അമേരിക്കയിലെ സാധാരണക്കാരന് മുതല്വന്കിട കോര്പ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതിനാല് അധിക തീരുവ നടപ്പാക്കുന്നത് നിര്ത്തിവെക്കണമെന്നും കോടതി നിര്ദേശിച്ചു. താരിഫ് നയങ്ങൾ അമേരിക്കയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ ഏകപക്ഷീയമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വ്യക്തമാക്കിയ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് നടപടിക്കെതിരെ വിധി പുറപ്പെടുവിച്ചത്.
എന്നാൽ, വിഷയത്തിൽ സർക്കാർ അപ്പീൽ പോയതിന് പിന്നാലെയാണ് അപ്പീൽ കോടതി അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിനു അനുമതി നൽകിയത്. കോടതിയുടെ തീരുമാനം ട്രംപിന് താൽക്കാലികമായെങ്കിലും ആശ്വാസം നൽകുന്നതാണ്. അപ്പീൽ വന്നതിന് പിന്നാലെ 150 ദിവസത്തേക്ക്15 % അധിക തീരുവ ഏർപ്പെടുത്തുന്ന കാര്യംട്രംപ് സർക്കാർ പരിഗണിക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
1974ലെ യുഎസ് വ്യാപാര നിയമപ്രകാരം മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര അന്തരം പരിഹരിക്കാനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ 15 % വരെ അധിക തീരുവ 150 ദിവസത്തേക്ക് ചുമത്താൻ അനുമതി നൽകുന്നുണ്ട്. ഈ നിയമപ്രകാരമാകും ട്രംപ് ഭരണകൂടം മുന്നോട്ട് പോവുക. ഈ ആറ് മാസക്കാലയളവിനുള്ളിൽ ബാക്കി തീരുവ സംബന്ധിച്ച് ആലോചിക്കാനും തുടർനടപടികൾ എടുക്കാനും ട്രംപിന് സമയം കിട്ടും. അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടത്താനും ഈ സമയം ട്രംപ് ഉപയോഗപ്പെടുത്തിയേക്കാം.
അതേസമയം, ചൈന, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്ട്രംപ് ഏര്പ്പെടുത്തിയ പ്രത്യേക താരിഫുകൾ ഉൾപ്പെടെയാണ് യുഎസിലെ ഫെഡറല്കോടതിയായ മാന്ഹാട്ടന് അന്താരാഷ്ട്ര വ്യാപാര കോടതി ഇന്നലെ തടഞ്ഞത്. യുഎസ് കോണ്ഗ്രസിന്റെ അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റിനില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 10 ദിവസങ്ങള്ക്കുള്ളില് നികുതി ചുമത്തിയ നടപടി പിന്വലിക്കണമെന്നും ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകള് ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്ണി ജനറലുകള് നല്കിയ ഹരജിയിലാണ് നടപടി. അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.എന്നാൽ, വിഷയത്തിൽ സർക്കാർ അപ്പീൽ പോയതിന് പിന്നാലെയാണ് അപ്പീൽ കോടതി അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിനു അനുമതി നൽകിയത്. കോടതിയുടെ തീരുമാനം ട്രംപിന് താൽക്കാലികമായെങ്കിലും ആശ്വാസം നൽകുന്നതാണ്. അപ്പീൽ വന്നതിന് പിന്നാലെ 150 ദിവസത്തേക്ക്15 % അധിക തീരുവ ഏർപ്പെടുത്തുന്ന കാര്യം ട്രംപ് സർക്കാർ പരിഗണിക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

1974ലെ യുഎസ് വ്യാപാര നിയമപ്രകാരം മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര അന്തരം പരിഹരിക്കാനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ 15 % വരെ അധിക തീരുവ 150 ദിവസത്തേക്ക് ചുമത്താൻ അനുമതി നൽകുന്നുണ്ട്. ഈ നിയമപ്രകാരമാകും ട്രംപ് ഭരണകൂടം മുന്നോട്ട് പോവുക. ഈ ആറ് മാസക്കാലയളവിനുള്ളിൽ ബാക്കി തീരുവ സംബന്ധിച്ച് ആലോചിക്കാനും തുടർനടപടികൾ എടുക്കാനും ട്രംപിന് സമയം കിട്ടും. അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടത്താനും ഈ സമയം ട്രംപ് ഉപയോഗപ്പെടുത്തിയേക്കാം.

അതേസമയം, ചൈന, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില് ട്രംപ് ഏര്;പ്പെടുത്തിയ പ്രത്യേക താരിഫുകൾ ഉൾപ്പെടെയാണ് യുഎസിലെ ഫെഡറല്കോടതിയായ മാന്ഹാട്ടന് അന്താരാഷ്ട്ര വ്യാപാര കോടതി ഇന്നലെ തടഞ്ഞത്. യുഎസ് കോണ്ഗ്രസിന്റെ അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റിനില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 10 ദിവസങ്ങള്ക്കുള്ളില് നികുതി ചുമത്തിയ നടപടി പിന്വലിക്കണമെന്നും ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകള് ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്ണി ജനറലുകള്നല്കിയ ഹരജിയിലാണ് നടപടി. അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
കഴിഞ്ഞ ഏപ്രിലിലാണ് തീരുവ വര്ധിപ്പിച്ചു കൊണ്ടുള്ള ട്രംപിന്റെ തീരുമാനം വന്നത്. ചൈനക്കുമേല് 30 ശതമാനവും മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളില് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് 25 ശതമാനം നികുതിയും ചുമത്താനായിരുന്നു തീരുമാനം. യുഎസിലേക്ക് എത്തുന്ന എല്ലാ ഉല്പന്നങ്ങള്ക്കും മിനിമം 10 ശതമാനം നികുതിയെങ്കിലും ചുമത്താനും ട്രംപ് തീരുമാനിച്ചു. ഇതിന് പിന്നാലെ ചൈന അമേരിക്കക്ക് തിരിച്ചടിയുമായി ചൈന രംഗത്തെത്തി. ഇത് ചൈന അമേരിക്ക തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിവെക്കുമെന്ന് വരെ ആശങ്കയുയര്ന്നിരുന്നു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*