വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. കാസ സാന്റ മാര്‍ട്ടയിലെ വസതിയിലായിരുന്നു അന്ത്യം. വിഡിയോ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാനിലെ വീട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അല്‍പനേരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു.
1936ല്‍ ജനിച്ച അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്നു. 56 വര്‍ഷം മുമ്പ് വൈദികനായ അദ്ദേഹം 2001ല്‍ കര്‍ദിനാളായി. 2013മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ 266ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. 

Be the first to comment