തിരുവനന്തപുരം: ഹൈക്കോടതിയിലെ സര്ക്കാര് അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യല് ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില് നിന്ന് ഒന്നരലക്ഷമായും സീനിയര് പ്ലീഡര്ക്ക് 1.10 ലക്ഷം രൂപയില് നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വര്ധിപ്പിച്ചു. പ്ലീഡര്മാര്ക്ക് 1.15 ലക്ഷം രൂപയായും ശമ്പളം ഉയര്ത്തി. മുന്പ് ഒരു ലക്ഷം രൂപയായിരുന്നു പ്ലീഡര്മാരുടെ വേതനം. 2022 ജനുവരി ഒന്നുമുതലുള്ള മൂന്ന് വര്&ഷത്തെ മുന്കാല പ്രാബല്യത്തോടെയാണ് ശമ്പളവര്ധനവ് ഉണ്ടായിരിക്കുന്നത്.
ക്ഷേമ പെന്ഷന് കുടിശ്ശികയാകുന്നതും, കെ.എസ്.ആര്.ടി.സിലെ ശമ്പളം മുടങ്ങലും ആശവര്ക്കര്മാര്ക്കുള്ള ശമ്പളം മുടങ്ങലുമെല്ലാം സര്ക്കാരിന് മുന്നില് വലിയ പ്രതിസന്ധി സൃഷ്ടിക്കവെയാണ് പുതിയ തീരുമാനം.
ഇന്നലെ പി.എസ്.സി ചെയര്മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്ക്കാര് കുത്തനെ കൂട്ടിയിരുന്നു.

Be the first to comment