883 രൂപയുണ്ടെങ്കില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം.അതെ സംഗതി സത്യമാണ്, എയര്‍ ഇന്ത്യയില്‍ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി നാളെയാണ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ലഭിക്കുക. മറ്റ് ബുക്കിങ് ചാനലുകളിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 1096 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.
വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് 100 മുതല്‍ 400 രൂപ വരെ പ്രത്യേക കിഴിവിനു പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 50 ശതമാനം കിഴിവില്‍ ബിസ്, പ്രൈം സീറ്റുകള്‍, 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, 33 ശതമാനം കിഴിവില്‍ പാനീയങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം പേര്‍ക്ക് മാത്രമാകും ഓഫര്‍ ലഭ്യമാകുകയയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഓഫറിലുള്ള സീറ്റുകള്‍ തീര്‍ന്നാല്‍ സാധാരണ നിരക്കായിരിക്കും ഈടാക്കുക. സ്പ്ലാഷ് ഓഫറില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ല .
Be the first to comment