62 ലക്ഷത്തോളം പേർക്ക് 3200 രൂപ; രണ്ടാം ഗഡു ഷേമ പെൻഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട ഗഡു പെൻഷൻ ഇന്ന് മുതൽ ലഭിക്കും. ഇതിന്റെ ഭാഗമായി 62 ലക്ഷത്തിലേറെ ആളുകൾക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഈ പെൻഷന് വേണ്ടി 1604 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 26.62 ലക്ഷം ആളുകൾക്ക് ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബാക്കിയുള്ള ആളുകൾക്ക് സഹകരണ ബാങ്കുകൾ വഴിയും പെൻഷൻ ലഭിക്കും.
2024 മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം സർക്കാർ വീണ്ടും ഉറപ്പാക്കുകയായിരുന്നു. ജൂൺ മാസത്തിൽ 900 കോടി രൂപയായിരുന്നു ക്ഷേമപെൻഷനായി സർക്കാർ അനുവദിച്ചത്. ഓണത്തിന്റെ ഭാഗമായി മൂന്ന് ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. ഈ സമയത്ത് 32,100 കോടിയോളം രൂപയാണ് പെൻഷനായി നൽകിയത്.

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*