വിശ്വാസിക്ക് പുതുവത്സരം പിറന്നിരിക്കുന്നു. ആത്മീയ സൗരഭ്യവും പുണ്യവും അലിഞ്ഞുചേര്‍ന്ന വിശുദ്ധ മുഹറം സമാഗതമായി. കൊഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ദിനരാത്രങ്ങളില്‍ ഹൃദയത്തില്‍ പുരണ്ട കറയെ ഇസ്തിഗ്ഫാറിന്റെ ആത്മീയ വചനത്താല്‍ സംശുദ്ധമാക്കി ഇനിയുള്ള വര്‍ഷങ്ങള്‍ സുകൃതങ്ങളാലും സല്‍കര്‍മങ്ങളാലും ധന്യമാക്കാന്‍ നാം സന്നദ്ധമാവണം.തലമുറയുടെ മാറ്റത്തിനനുസരിച്ച് യുവത്വത്തിന്റെ ധര്‍മ്മം പോലും മറന്ന് ശരീഅത്തിന്റെ വിരുദ്ധമായ പേക്കൂത്തുകളും കോപ്രായങ്ങളുമായി അഴിഞ്ഞാടുന്ന നവയുവത മുസ്ലിം സമൂഹത്തിന്റെ നാണക്കേടായി കേടായി മാറിയിരിക്കുകയാണ്.നബി (സ) യുടെ തിരു കല്‍പ്പന- വിരോധനകള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ഖേദകരവും ഗുരുതരവുമാണ്.
ദുനിയാവിന്റെ നശ്വര സൗന്ദര്യത്തില്‍ കണ്ണു മഞ്ഞളിച്ച് ശാശ്വത സൗക്യത്തെ നഷ്ടപ്പെടുത്തുകയാണ് ഓരോരുത്തരും.
പുണ്യങ്ങള്‍ കോരിച്ചൊരിയുന്ന പവിത്രമാക്കപ്പെട്ട മാസമാണ് മുഹറം. ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം മാസത്തില്‍ നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണ് ആദം നബിയുടെ തൗബ സ്വീകരിക്കുകയും നൂഹ് നബിയേ മഹാപ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും യൂനുസ് നബിയെ മത്സ്യവയറ്റില്‍ നിന്നും രക്ഷപ്പെടുത്തുകയും തുടങ്ങി അനവധി ചരിത്ര സംഭവങ്ങള്‍ക്ക് മുഹറം സാക്ഷിയാണ് അതില്‍ സുപ്രധാനമാണ് കര്‍ബല യുദ്ധം. ശിയാക്കളെ പോലെയുള്ളവര്‍ പലതരത്തിലുള്ള അനാചാരങ്ങളും മുഹറം മാസത്തില്‍ നടത്തുന്നുണ്ട് അത് തീര്‍ത്തും അപലപനീയമാണ്.
ചുരുക്കത്തില്‍ മുഹറം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ മാസമാണ് ഉപയോഗപ്പെടുത്തേണ്ടത് പോലെ നന്മയാല്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് എണ്ണമറ്റ പ്രതിഫലങ്ങള്‍ കരസ്ഥമാക്കാം
Be the first to comment