ജാതി മത ഭേതമന്യേ ഓരോ പൗരന്റെയും അവകാശ സംരക്ഷണങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അതിന്റെ ആരാധനാ മുറകളനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം ഇത് വിഭാവനം ചെയ്യുന്നു. എന്നിരിക്കെ, ഇസ്ലാമിക ശരീഅത്തിനെ വിഘ്‌നമാക്കുമാറ് മതേതര രാജ്യം സാക്ഷ്യം വഹിച്ച ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചത് തീര്‍ത്തും അപലപനീയമാണ്. പൗരന്റെ മൗലികാവകാശങ്ങളെ വകവെക്കേണ്ട നീതിയുടെ കാവല്‍ക്കാര്‍ തന്നെ ഈ പ്രവണതക്ക് ആക്കം കൂട്ടുന്നത് രാജ്യത്ത് അരാജകത്വത്തിന് വഴിവെക്കും. ഇത് മതേതര ഇന്ത്യയെ വൃണപ്പെടുത്തിയിരിക്കുകയാണ്. മത സൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കിയ ഭരണഘടനയെയാണിത് ചോദ്യംചെയ്തിരിക്കുന്നത്. അവകാശ ധ്വംസനമല്ല, അവകാശ സംരക്ഷണമാണ് നീതിന്യായ കോടതികളുടെ യഥാര്‍ത്ഥ ധര്‍മ്മം. സ്വാര്‍ത്ഥവും സംഘടനാ പരവുമായ താല്‍പര്യങ്ങളുടെ ദ്വജവാഹകരായി അനീതിയുടെ പാതയെ അനുഗമിക്കുന്നത് മത വിദ്വേഷത്തിനും വിവേചനത്തിനുമാണ് തിരികൊളുത്തുന്നത്.
നീതി ലംഘിക്കപ്പെടാനുള്ളതല്ല..!
അവകാശികള്‍ക്ക് നല്‍കാനുള്ളതാണ്..!
Be the first to comment