ദിവസങ്ങള്‍ ഇരുട്ടില്‍ നീങ്ങുകയാണ്.മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ അത്താണിയായിരുന്ന കൊടപ്പനക്കല്‍ തറവാട്ടിലെ സൂര്യ ശോഭ അസ്തമിച്ചിരിക്കുന്നു.
ഒരുനോക്കുകാണാന്‍ അവസാനമായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയെങ്കിലും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നമ്മില്‍ ഏല്‍പ്പിച്ച് വിടവുകള്‍ ബാക്കിവെച്ചാണ് മഹാനുഭാവന് യാത്രയായത്. വന്ദ്യ പിതാവ് സയ്യിദ് പി.എം. എസ്.എ പൂക്കോയ തങ്ങളും ജേഷ്ഠ സഹോദരങ്ങളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും വഹിച്ച പദവികള്‍ അലങ്കരിക്കുമ്പോഴും അന്യന്റെ വെറുപ്പിനും വൈര്യത്തിനും വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും വഴി കൊടുക്കാതെ സ്നേഹം പകര്‍ന്ന അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു തങ്ങളവര്‍കള്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീക്ഷയായും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായും പാണക്കാട് കുടുംബത്തിന്റെ കാരണവരായും അതുവഴി കേരള സമൂഹത്തിന്റെ അവസാനവാക്കായും തങ്ങള്‍ നിലകൊണ്ടു.
1947 മുതല്‍ തുടങ്ങിയ ജീവിതയാത്ര 2022 ല്‍ വിട പറയുമ്പോഴും സമസ്തയുടെയും മറ്റു സംഘടനകളുടേതുമായി എണ്ണമറ്റ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും തങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നു. മറുവാക്ക് പറയാനില്ലാത്ത വിധം അവയിലെല്ലാം തങ്ങള്‍ ഇടപെടലുകള്‍ക്ക് സമയം കണ്ടെത്തുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു.
പകരക്കാരനെ തേടുമ്പോള്‍ വിടവ് തീര്‍ത്ത വിടപറച്ചില്‍ സമൂഹത്തെ സങ്കടത്തില്‍ ആഴ്ത്തുകയാണ്.
നാഥാ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടണേ…
Be the first to comment