കൊല്‍ക്കത്ത: കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കര്‍ണാടകത്തില്‍ യാതൊരുവിധ പ്രശ്നവുമില്ല. 48 മണിക്കൂറു കൊണ്ട് തനിക്ക് വേണമെങ്കില്‍ ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാന്‍ സാധിക്കും. സര്‍ക്കാറിനെ ശല്യപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഭൂരിപക്ഷം തന്റെ സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ ഓപ്പറേഷന് ലോട്ടസിലൂടെ കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബിജെപി നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. പിന്നാലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ബിജെപിയുടെ പദ്ധതി തകര്‍ക്കുകയായിരുന്നു.
Be the first to comment