കര്‍ണാടക: കുമാരസ്വാമിയെ അട്ടിമറിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ഇതുവരെ അനുമതി ലഭിച്ചില്ല; ഡല്‍ഹിയില്‍ നിന്നുള്ള വിളി കാത്ത് യദ്യൂരപ്പ

ബംഗളൂരു: കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയെങ്കിലും ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാതെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. കേന്ദ്രനേതൃത്വത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതുകൊണ്ടാണ് യെദ്യൂരപ്പ ഇന്നലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാതിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വിളി ഇതുവരെ വന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത […]

യമന്‍ യുദ്ധത്തിലെ ഇരകള്‍ക്ക് സാന്ത്വനവും അ...

ന്യൂഡല്‍ഹി: യമന്‍ യുദ്ധത്തിലെ ഇരകള്‍ക്ക് സാന്ത്വനവും ചികിത്സയും നല്‍കിയതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് യു.എ.ഇ. സൈനികരും വിമതരായ ഹൂഥികളും തമ്മിലുള്ള യുദ്ധത്തില്‍ പരിക്കേറ്റവരെ ഇന്ത്യയിലെത്തിച്ചാണ് ചികിത്സിക്കുന്നത്. യു.എ.ഇയാണ് ഇതിനുള്ള ചിലവ് പൂര്‍ണ [...]

അഭിമാന യാന്...

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനിലുയര്‍ത്തി ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥത്തില്‍. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയായ ആഹ്ലാദത്തിലാണ് രാജ്യം. ഇന്നലെ ഉച്ചയ്ക്ക് 2.43ന് ആന്ധ്രാപ്രദേശിലെ [...]

കോംഗോയില്‍ വീണ്ടും എബോള വൈറസ്: ഒരു വര്‍ഷത്ത...

കിന്‍സ്ഹാസ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500-ലധികം പേര്‍ എബോള ബാധിച്ച് മരിച്ച കോംഗോയില്‍ എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യമായ ഇവിടെ ലോകാരോഗ്യ സംഘടനയാണ് അടിയന്തരാവസ്ഥ പ [...]

29 വര്‍ഷത്തിന് ശേഷം ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ഒരുങ്ങി സഊദി

ജിദ്ദ:ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച ഇറാഖ് അതിര്‍ത്തിയിലെ അരാര്‍ ബോര്‍ഡര്‍ സഊദി തുറക്കുന്നു. ഒക്ടോബര്‍ 15നാണ് അതിര്‍ത്തി തുറക്കുക. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്ത് അടച്ചതായിരുന്നു ഈ അതിര്‍ത്തി. 70 കി.മീ അതിര് പങ്കിടുന്നുണ്ട് സഊദിയുമായി ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സഊദിയും […]

മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍- ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് എം.പി

ലെസ്റ്റര്‍: ഇന്ത്യയില്‍ മുസ് ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എം.പി. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും ബ്രിട്ടീഷ് ഷാഡോ സെക്രട്ടറി കൂടിയായ ജോനതന്‍ ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം സര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലേബര്‍ […]

മക്കക്ക് സമീപം ഹജ്ജ് ഉംറ സര്‍വിസുകള്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം നിര്‍മിക്കുന്നു

മക്ക: തീര്‍ഥാടകരുമായെത്തുന്ന വിമാനങ്ങള്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം നിര്‍മിക്കാനൊരുങ്ങി സഊദി ഭരണകൂടം. ജിദ്ദക്കും മക്കക്കുമിടയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഫൈസലിയ്യ പദ്ധതിയുടെ ഭാഗമായാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ച് വിമാനത്താവളം നിര്‍മിക്കുന്നത്. ഇതിനുള്ള സ്ഥലം പദ്ധതി പ്രദേശത്ത് നീക്കി വെച്ചതായി പദ്ധതി കരാറുകളും ധാരണാ പത്രങ്ങളും ഒപ്പു […]

കുടിയേറ്റ ക്യാംപുകളിലെ ദുരിതം; രാജ്യം വിട്ട് വരുന്നവര്‍ക്ക് വീട്ടിലിരുന്നാല്‍ പോരായിരുന്നോയെന്ന് ട്രംപിന്റെ പരിഹാസം

വാഷിങ്ടണ്‍: യു.എസ് മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റക്കാരുടെ ക്യാംപുകളിലെ ദുരിതജീവിതം പുറത്തുവന്നതിന് പിന്നാലെ അഭയാര്‍ഥികളെ പരിഹസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യാംപുകളില്‍ അസംതൃപ്തിയുള്ളവര്‍ വീട്ടിലിരിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ക്യാംപുകള്‍ സന്ദര്‍ശിച്ച് ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അഭയാര്‍ഥികളെ […]

മക്കയിലെത്തിയ മലയാളി ഹജ്ജ് സംഘത്തിന് വിഖായ സ്വീകരണം നല്‍കി

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി വിശുദ്ധ മക്കയിലെത്തിയ ആദ്യ മലയാളി സംഘത്തിന് സമസ്ത ഇസ്ലാമിക് സെന്ററിന് കീഴിലെ മക്കയില്‍ സേവനത്തിലേര്‍പ്പെട്ട വിഖായ സന്നദ്ധ സേവക സംഘം സ്വീകരണം നല്‍കി. മക്കയിലെത്തിയ സംഘത്തിലെ ആദ്യ ഹാജിക്ക് മക്കയില്‍ താമസ കെട്ടിടത്തില്‍ വച്ചാണ് വിഖായ സംഘം സ്വീകരിച്ചത്. സ്വകാര്യ ഹജ്ജ് […]