106 മദ്റസകള്‍ക്കുകൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10,923

കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം പുതുതായി 106 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,923ആയി. ആന്ധ്രാപ്രദേശ് 6, അസം 20, വെസ്റ്റ് ബംഗാള്‍ 42, ബീഹാര്‍ 18, ഉത്തര്‍പ്രദേശ് 15, കര്‍ണാടക 4 എന്നിങ്ങനെയും കാസര്‍കോട് ജില്ലയിലെ മുളിയാര്‍ ഇസ്സത്തുല്‍ ഇസ് ലാം മദ്റസയ്ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനായി. കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ് ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ് ലിയാര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മയില്‍ കുഞ്ഞുഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ് ലിയാര്‍ കൊടക് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*