പാലക്കാട്: കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി.
പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രക്കിടെയാണ് ജീവനക്കാരെ എം.വി.ഡി തടഞ്ഞുനിര്‍ത്തി പിഴയിട്ടത്.
കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. വയനാട്ടില്‍ വച്ച് കെ എസ് ഇ ബിയുടെ വാഹനത്തിന് പിഴയിട്ടതോടെ വൈദ്യുതി ബില്‍ അടയ്ക്കാത്ത ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വലിക്കുകയായിരുന്നു. പിന്നാലെ മട്ടന്നൂരും കാസര്‍ഗോഡും സമാനമായ സംഭവങ്ങളുണ്ടായി. കെ എസ് ഇ ബി എം വി ഡി പോര് രൂക്ഷമായതോടെ ഗതാഗത മന്ത്രി ആന്റണി രാജു വിഷയത്തില്‍ ഇടപെട്ടിരുന്നു.
കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊലീസ്, ഫയര്‍ ഫോഴ്‌സ് ഇത്തരം വാഹനങ്ങള്‍ പലപ്പോഴും അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ട സഞ്ചരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആ ഒരു കാഴ്ചപ്പാടിലൂടെയെ ഈ വാഹനങ്ങളെ കാണാന്‍ പാടുള്ളൂ. അത്തരം വാഹനങ്ങളുടെ കാര്യത്തില്‍ അങ്ങനെ ഒരു സമീപനം മാത്രമേ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കാന്‍ പാടുള്ളൂവെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്.
Be the first to comment