കോയമ്പത്തൂര്‍: ഹെലികോപ്റ്റര്‍ ദുരന്തന്തത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും മരണത്തിന് കീഴടങ്ങി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടൂരിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സര്‍ക്കാര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആകെ യാത്രികരായ 14 പേരില്‍ 13 പേരും മരിച്ചിരിക്കുകയാണ്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകന്‍ എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കമുള്ളവരാണ് യാത്രികര്‍. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചിട്ടുണ്ട്.
സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് യോഗം നടക്കുക.
Be the first to comment