
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ എങ്ങിനെയാണ് വരുന്നതെന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളെ ഹിജാബ് അമിയാന്‍ അനുവദിക്കാതെ അധ്യാകപകരെ അനുവദിക്കുന്നുവെന്ന് ആക്ഷേപമുയരുന്നുണ്ട്. അതിനാല്‍ ക്ലാസ്‌റൂമുകളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വരുമ്പോള്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകരോട് ആവശ്യപ്പെടുകയാണ് നാഗേഷ് എ.എന്‍.ഐയോട് പറഞ്ഞു.
ക്ലാസ് മുറിയില്‍ ഹിബാജ് ധരിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ഭൂരിഭാഗം അധ്യാപകരും അംഗീകരിച്ചിട്ടുണ്ടെന്നും നാഗേഷ് അവകാശപ്പെട്ടു.
ചില അധ്യാപകര്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകര്‍ക്ക് പരീക്ഷാ ചുമതലയില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാം എന്ന ഉത്തരവിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് കര്‍ണാടക ഹൈകോടതി ശരിവച്ചത്. ഇസ്ലാം മതാചാര പ്രകാരം ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ചീഫ് ജസ്റ്റിസ് റിതുരാജ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി.
Be the first to comment