ന്യൂഡല്‍ഹി :അടുത്ത ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ പൂര്‍ണമായി ഡിജിറ്റലായിട്ടായിരിക്കും നടപ്പാക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാകും തീര്‍ഥാടനത്തിന് അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖയും തയാറാക്കും. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തെയും ഹജ്ജ് തീര്‍ഥാടനം തദ്ദേശീയര്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു.

Be the first to comment