സ്ത്രീ സ്വത്വബോധത്തിന്‍റെ കാലിക വര്‍ത്തമാനം

സാലിം വി എം മുണ്ടക്കുറ്റി

അല്ലാഹു പറയുന്നു അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക.സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം നല്‍കുന്ന പ്രാധാന്യം പ്രസ്തുത ആയത്തില്‍ നിന്ന് സുവ്യക്തമാണ്.ഓരോ പുരുഷ്യډാരോടും സ്ത്രീകളോട് നല്ല നിലയില്‍ പെരുമാറാനാണ് വിശുദ്ധ ഇസ്ലാം ആഹ്വാനം ചെയ്യുന്നത്.അതിലുപരി ഇസ്ലാം പുരുഷ്യډാരെ പോലെ തന്നെ അവള്‍ക്ക് പ്രാധാന്യവും പരിഗണനയും നല്‍കുന്നുണ്ട്.ഇതര മതങ്ങള്‍ സ്ത്രീയെ തരം താഴ്ത്തിയപ്പോഴും അവള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവളല്ല,അവള്‍ക്ക് അവകാശമുണ്ട് സ്വതാന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ച ഒരേ ഒരു മതം വിശുദ്ധ ഇസ്ലാം മാത്രമാണ്.എന്നിരിക്കെ സ്ത്രീക്ക് ഇസ് ലാമില്‍ സ്ഥാനമില്ലെന്നും ഇസ് ലാമിക വീക്ഷണത്തില്‍ അവള്‍ പര്‍ദ്ദക്കുള്ളില്‍ കഴിഞ്ഞ് കൂടേണ്ടവളാണെന്നും മറ്റുമുള്ള ഫെമിനിസ്റ്റുകളുടെയും ഇസ് ലാം വിരോധികളുടെയും വാദഗദികളെ മുനയൊടിക്കല്‍ അത്യന്താപേക്ഷിതമാണ്.
ഖുര്‍ആനിലെ സ്ത്രീപരാമര്‍ശം
സത്യം ,നീതി,സ്വാതന്ത്യം,സഹിഷ്ണുത ഇവ പൂര്‍ണ്ണമായി ഖുര്‍ആന്‍ അംഗീകരിച്ചിരിക്കുന്നു.ലണ്ടനിലെ ബ്രിക്കണ്‍ ഹെഡിന്‍റെ വരികളാണിത്.സ്ത്രീകള്‍ക്ക് നീതിയും സ്വാതന്ത്ര്യവും നടപ്പാക്കന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ ഇതര വേദങ്ങളെ ഏറെ അതിജയിച്ചിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.വിവേചന രഹിതമായി സ്ത്രീക്ക് യോജിച്ചത് സ്ത്രീക്കും പുരുഷന് യോജിച്ചത് പുരുഷനും ഖുര്‍ആന്‍ വകവെക്കുന്നുണ്ട്.സ്ത്രീ എന്നും ദുരിതം പേറേണ്ടവളും അവകാശങ്ങള്‍ തടയപ്പെടേണ്ടവളാണെന്ന ഫ്രാന്‍സിയന്‍ ചിന്താഗതിയെ ഖുര്‍ആന്‍ തിരുത്തുന്നു.പുരുഷനാവട്ടെ ,സ്ത്രീകളാവട്ടെ ആര് സത്യ വിശ്വാസത്തെടെ സല്‍വൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.അവരോട് തീരെ അനീതി കാണിക്കപ്പെടുന്നതല്ല(4/124).സ്ത്രീയുടെ അനന്തരാവകാശം തുടങ്ങി അവളുടെ ജീവിതത്തിന്‍റെ നിഖില മേഖലകളെയും ഖുര്‍ആന്‍ വിഷയീഭവിച്ചിട്ടുണ്ട്.സ്ത്രീസ്വത്തവകാശവും ജീവിത മര്യാദകളും മറ്റും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു അധ്യായമാണ് സൂറത്തുന്നിസാഅ്.
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക്
വിശുദ്ധ ദീനിന്‍റെ വെള്ളി വെളിച്ചം അടിച്ചുവീശുന്നതിന് മുമ്പ് അറ്യേബ്യയിലുടനീളം അന്ധകാരത്തിന്‍റെ ഇരുള്‍ മയമായിരുന്നു.പിറന്നു വീണത് പെണ്ണാണെങ്കില്‍ ഉടന്‍ മണ്ണിട്ടു മൂടുന്ന സമ്പ്രദായമായിരുന്നു.കാരണം,പെണ്ണ് അവര്‍ക്കിടയില്‍ ലജ്ജാവഹമായിരുന്നു.സര്‍വ്വ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട അക്കാലത്ത് സ്ത്രീ കുഴിച്ച് മൂടപ്പെടേണ്ടവളല്ലെന്നും അവള്‍ക്ക് ഇസ് ലാമില്‍ വ്യക്തമായ സ്ഥാനമുണ്ട്.അവകാശമുണ്ട്.സ്വാതന്ത്ര്യമുണ്ട്.തുടങ്ങിയ വിശുദ്ധ ദീനിന്‍റെ മഹനീയ സന്ദേശങ്ങളുമായി കടന്ന് വന്ന നബി(സ്വ)സ്ത്രീ വിവേചകനാണ്.തിരു നബി(സ്വ) പറഞ്ഞു:മാതാക്കളുടെ കാല്‍ കീഴിലാണ് സ്വര്‍ഗം. ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹവസിക്കേണ്ടത് ആരോടെന്ന് ചോദിച്ചപ്പോള്‍ മൂന്ന് തവണയും റസൂല്‍ (സ്വ) മറുപടി പറഞ്ഞത് നിന്‍റെ ഉമ്മ എന്നായിരുന്നു.നാലാമതാണ് ഉപ്പയ്ക്ക് സ്ഥാനം നല്‍കിയത്.ഇസ് ലാമിന്‍റെ സ്ത്രീയോടുള്ള സമീപനവും പ്രാധാന്യവും നിരവധി ചരിത്രങ്ങളില്‍ നിന്നും കാണാന്‍ സാധ്യമാവും
സ്ത്രീ അവകാശം ഇസ്ലാമില്‍
പരിശുദ്ധ ഇസ്ലാം സ്ത്രീകള്‍ക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കുന്നുണ്ട്.എ.ഡി പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലെ ഹെന്‍റ്റി എട്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സ്ത്രീകള്‍ക്ക് വേദഗ്രന്ഥം വായിക്കാന്‍ പാടില്ലായിരുന്നു.കൃസ്ഥ്യന്‍ വനിതകള്‍ മസീഹിന്‍റെ ഏടുകള്‍ വായിക്കരുതെന്ന് ചക്രവര്‍ത്തി കല്‍പിച്ചു.എന്നാല്‍ വിശുദ്ധ ദീന്‍ വിദ്യാഭ്യാസ വിഷയത്തില്‍ സ്ത്രീ പുരുഷ്യ വ്യത്യാസം കല്‍പ്പിച്ചിട്ടേയില്ല.ഇരുവര്‍ക്കും നിര്‍ബന്ധമാക്കുകയാണ് ചെയ്തത്.തിരു നബി(സ്വ) പറഞ്ഞു വിദ്യ തേടല്‍ ഓരോ പുരുഷനും സ്ത്രീക്കും നിര്‍ബന്ധമാക്കുന്നു.
മതത്തില്‍ വൈയക്തികമായി അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായ കാര്യത്തെക്കുറിച്ചാണ് മുത്ത് റസൂല്‍ (സ്വ)ഇങ്ങനെ പറഞ്ഞത്.സാമൂഹികമായവ പുരുഷനെ പോലെ തന്നെ സ്ത്രീക്കും എത്രയും പഠിക്കാവുന്നതാണ്.മാത്രമല്ല,സ്ത്രീകളുമായി ബന്ധപ്പെട്ടവ അവര്‍ തന്നെ വേണം.രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് തുല്യ പദവിക്ക് വേണ്ടി മുറവിളികൂട്ടുന്ന കാലമാണിത്.ഇസ്ലാമിലെ സ്ത്രീ ദര്‍ശനത്തില്‍ അവള്‍ ഗൃഹ ഭരണാധിപയാണ് എന്നതാണ്.സ്ത്രീ അവളുടെ ഭര്‍ത്താവിന്‍റെ വീട് പരിപാലിക്കേണ്ടവളാണെന്ന് തിരുവചനമുണ്ട്.സ്ത്രീകളെ ഭരണകര്‍ത്താക്കളാകരുതെന്നാണ് ഇസ് ലാമിന്‍റെ നിര്‍ദ്ദേശം. പ്രകൃത്യാ സ്ത്രീകള്‍ക്കുള്ള ദുര്‍ബലത പരിഗണിച്ചു കൊണ്ടാണ് ഇസ്ലാം അവള്‍ക്ക് എല്ലാ നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്.ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു സ്ത്രീയെ അധികാരമേല്‍പ്പിച്ച ഒരു ജനതയും വിജയിക്കുകയില്ല.ഇതെല്ലാം സ്ത്രീകളെ അവഗണിക്കുകയല്ല.മറിച്ച് ഭാരിച്ച ഇത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ അശക്തമാണ് എന്നാണ് ഇതെല്ലാം സൂചിക്കുന്നത്.ഇത്തരത്തില്‍ ഇസ് ലാം നല്‍കുന്ന അവകാശങ്ങള്‍ എണ്ണമറ്റതാണ്.ചുരുക്കത്തില്‍ മുസ് ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇസ് ലാമില്‍ അവള്‍ സ്വതന്ത്രയാണ്.അവളുടേതായ അവകാശങ്ങള്‍ ഇസ് ലാം അവള്‍ക്ക് വകവെക്കുന്നുണ്ട്.സ്ത്രീ മഹത്വവല്‍ക്കരിക്കപ്പെട്ടവളാണ് ഇസാലാം പുരുഷനെപ്പോലെ തന്നെ പരിഗണന അവള്‍ക്ക് നല്‍കുന്നുണ്ട്.മേലുദ്ധരിണികളെല്ലാം ഫെമിനിസ്റ്റുകളുടെയും ഇസ്ലാം വിരോദികളുടെയും കുത്തുവാക്കുകളുടെ മുനയൊടിക്കല്‍ അത്യാവശ്യമാണ്.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*