ന്യൂഡല്‍ഹി: ദാ നമ്മുടെ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയോട് വിടപറയുന്നു. ഫേസ് ബുക്ക്, ടിറ്റ്വര്‍, ഇന്‍സ്റ്റര്‍ ഗ്രാം, യു ട്യൂബ്, എന്നിവയെല്ലാം ഉപേക്ഷിക്കാനാണ് പരിപാടി. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതേ സമയം സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരേ പ്രധാനമന്ത്രിയെ പരിഹസിച്ച് പലരും രംഗത്തെത്തി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇതില്‍ പ്രധാനി. നരേന്ദ്രമോദി ഉപേക്ഷിക്കേണ്ടത് സാമൂഹികമാധ്യമങ്ങളെയല്ലെന്നും വിദ്വേഷമാണെന്നും രാഹുല്‍ പരിഹസിച്ച് മറുപടി നല്‍കി. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ മോദി ആലോചിക്കുന്നത്
എന്തുകൊണ്ടാണെന്ന് എന്നാല്‍ വ്യക്തമാക്കിയിട്ടില്ല.
ട്വിറ്ററില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററില്‍ 53.3 ദശലക്ഷം, ഫേസ്ബുക്കില്‍ 44 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 35.2 ദശലക്ഷം, യൂട്യൂബില്‍ 4.5 ദശലക്ഷം എന്നിങ്ങനെയാണ് മോദിയെ പിന്തുടരുന്നവരുടെ എണ്ണം.
Be the first to comment