ക്വലാലംപുര്‍: വിവാദ പ്രസംഗത്തിന്റെ പേരില്‍ പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ മലേഷ്യയില്‍ നടപടി. സാകിര്‍ നായികിന് ഇനിമുതല്‍ മലേഷ്യയില്‍ പ്രസംഗിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് അധികൃതര്‍ മുഴുവന്‍ പൊലിസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതായി റോയല്‍ മലേഷ്യന്‍ പൊലിസ് മേധാവി ദതൂക് അസമാവതി അഹമ്മദിനെ ഉദ്ധരിച്ച് മലയ് മെയില്‍ റിപ്പോര്‍ട്ട്‌ചെയ്തു. ദേശസുരക്ഷയും രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷവും പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാജ്യത്തെ ആറു സംസ്ഥാനങ്ങള്‍ സാകിര്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് നിലവില്‍ വന്ന സംസ്ഥാനങ്ങളിലെ ഔദ്യോഗിക മുസ്‌ലിം മത സംഘടനകളും സാകിര്‍ നായിക്കിന്റെ നടപടികളില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിന് രാജ്യത്തുടനീളം സാകിര്‍ നായിക്കിന് വിലക്കുവീണത്. ഇന്ത്യയില്‍ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നതിനിടെ മലേഷ്യയിലെത്തി അവിടെ അഭയത്തില്‍ കഴിയുന്ന സാകിര്‍ നായിക്കിന് പുതിയ നടപടി കനത്ത തിരിച്ചടിയാണ്.
Be the first to comment