സമസ്ത‌ രചിച്ച വിദ്യാഭ്യാസ വിപ്ലവം

1926 ജൂൺ 26 കേരളീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാ യിരുന്നു,കേരളത്തിലെ ആധികാരിക പരമോന്നത മത പണ്ഡിതസഭയായ സമസ് കേരള ജംഇയ്യത്തുൽ ഉലമ. ബിദ്‌അത്തിൻ്റെ കടന്നുവരവാണ് സമസ്‌തയുടെ രൂപീകര ണത്തിന് എറ്റവും വലിയ പശ്ചാത്തലം. ആധികാരികമായും തഖ്‌വയിൽ അധിഷ്ടിതമാ യിത്തന്നെയാണ് ബഹുമാനപ്പെട്ട സമസ്‌ത നിലവിൽ വന്നത്. അതിന്റെ പ്രതിപാദിച്ചി രിക്കുന്ന ഒരു അടിസ്ഥാന ലക്ഷ്യം എന്ന നിലയിൽ ഇസ്ലാമിക തത്വങ്ങൾക്കും തത്വ ത്തിനും അനുസൃതമായി ഇസ്ലാമികവും മാനുഷികവുമായ വിദ്യാഭ്യാസത്തിന്റെ പു രോഗതിക്ക് സമസ്‌ത സ്ഥിരമായി മുൻഗണന നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും വ ലിയ മുസ്ലിം ജനതയെ നയിക്കുകയും കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ മുന്നണിപ്പോരാളിയായി പ്രസിദ്ധി നേടി. ഇതിനായി ഒരു സമിതി തന്നെ സമസ്ത‌ കേ രള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എന്ന നാമധേയത്തിൽ പ്രവർത്തിക്കുന്നു.

സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

സമസ്തയുടെ സ്ഥാപിത കാലം മുതലേ കേരളത്തിലെ വലുതും ചെറുതുമായ മദ്റ സകൾ വ്യവസ്ഥാപിതമായ രീതിയിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സജീവമാ യിരുന്നുവെങ്കിലും പിന്നീട് പ്രാഥമിക മദ്റസകളുടെ വ്യവസ്ഥാപിത രീതിയെ കുറിച്ചു ള്ള ചൂടുപിടിച്ച ചർച്ച സമസ്‌ത പണ്ഡിതന്മാരിലെത്തുന്നത് 1945 മെയ് 27,28 എന്നീ തി യ്യതികളിൽ കാര്യവട്ടത്ത് ചേർന്ന ബഹുമാനപ്പെട്ട സമസ്‌ത കേരള ജംഇയ്യത്തുൽ ഉല മായുടെ പതിനാറാം സമ്മേളനത്തിൽ വെച്ച് ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ നടത്തിയ പ്രസംഗത്തിൽ ഉതിർന്നു വീണതാണ്. ഇന്ത്യ സ്വതന്ത്രമാ കുന്നതോടെ പൊതുകലാലയങ്ങളിൽ മതം പഠിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാകു മെന്നും അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ മുസ്‌ലിങ്ങൾക്ക് ആയി രിക്കുമെന്നും കാര്യവട്ട സമ്മേളനം ഉണർത്തി. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് മതപഠനത്തിനാവശ്യമായ പ്രത്യേക കരിക്കു ലം വേണമെന്ന നിർദ്ദേശം ബാഫഖി തങ്ങൾ മുന്നോട്ട് വെച്ചു. സമസ്‌തയുടെ പണ്ഡി തന്മാർ അത് ചർച്ച ചെയ്യുകയും അതിൻ്റെ ഗൗരവം മനസ്സിലാക്കുകയും ചെയ്ത്കൊ ണ്ട് 1951 ൽ വടകരയിൽ വെച്ച് സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നി ലവിൽ വരുന്നത്.

മൗലാനാ മുഹമ്മദ് ഹബീബുല്ലാ സാഹിബിൻ്റെ അദ്ധ്യക്ഷയിൽ വടകരയിൽ ചേർന്ന സമസ്‌തയുടെ 19 ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 24 നു ചേർന്ന മു ശാവറ യോഗം വിദ്യാഭ്യാസ ബോർഡ് രൂപീകരണം ചർച്ച ചെയ്തു. 53 26385 ത്ത് നിസ്തുല സേവനമർപ്പിക്കുകയും ചില പാഠകിതാബുകളും പദ്ധതികളും ആവി ശ്‌കരിക്കുകയും ചെയ്‌തിരുന്ന മർഹൂം പറവണ്ണ മൊയ്‌തീൻ കുട്ടി മുസ്ലിയാർ തുടങ്ങി യ വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരുമെല്ലാം ഒത്തുകൂടിയിരുന്ന മുശാവറ വിദ്യാ ഭ്യാസ ബോർഡ് രൂപീകരിക്കുകയും എകീകൃത സിലബസും സംവിധാനവുമൊരു ക്കി മതപഠനരംഗത്ത് സജീവമായി ഇറങ്ങുകയും ചർച്ച ചെയ്യുകയും ചെയ്തു. അതി നു ശേഷമാണ് മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ പറവണ്ണ കൺവീനറായി സമസ്ത കേര ള വിദ്യാഭ്യാസ ബോർഡ് എന്ന സമിതി രൂപീകരിക്കുന്നത്.

വിദ്യാഭ്യാസ ബോർഡിനാവശ്യമായ റിക്കാർഡുകളും മറ്റും ശേഖരിക്കാൻ സ്വന്തം കൈകളിൽ നിന്നുതന്നെ ഒരു ചെറിയ തുക സ്വരൂപിച്ചു. മൗലാനാ അബ്ദുൽ ബാരി 25 രൂപയും അദ്ദേഹത്തിൻ്റെ സഹോദരനായ കോഴിക്കോടൻ കുഞ്ഞഹമ്മദ് സാഹിബ് 5രൂപയും ബാക്കി 17 പേർ ഓരോ രൂപയും സംഭാവന ചെയ്തു.47 രൂപയാണ് വിദ്യാ ഭ്യാസ ബോർഡിൻ്റെ പ്രഥമ മൂലധനം. പിന്നീട് ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മതപ്രഭാഷണ പരമ്പര നടത്തിയപ്പോൾ 300 രൂപ കൂടി കിട്ടി.

വാളകുളത്ത് ചേർന്ന പ്രഥമയോഗം ഒരു ഭരണഘടന വേണമെന്ന ആവശ്യം ഉന്നയി ക്കുകയും പറവണ്ണ ഉസ്‌താദിനെ ഏൽപ്പിക്കുകയും അദ്ദേഹം സമഗ്രവും ശാസ്ത്രീയ വുമായ ഒരു ഭരണഘടനക്ക് രൂപം നൽകുകയും ചെയ്‌തു. 1951 ഒക്ടോബർ 28 നു വടക രയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. ദീർഘമായ ചർച്ചക്ക് ശേഷം 1952 മാർച്ച് 23 നു കൊയിലാണ്ടി ചേക്കുട്ടി പള്ളിയിൽ ചേർന്ന ബോർഡ് യോഗത്തിൽ തീരുമാനി ക്കുകയും 24/12/1958 നു സമസ്‌ത മുശാവറ യോഗത്തിൻ്റെ അംഗീകാരത്തോടെയാണ് ഭരണഘടന നിലവിൽ വരുന്നത്.

5-ാം വകുപ്പ് ഉദ്ദേശ്യ ലക്ഷങ്ങൾ

1) സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആദർശോദ്ദേശ്യമായ പരിശുദ്ധ സുന്ന ത്ത് ജമാഅത്തിൻ്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന കേരളത്തിലെ എല്ലാ മദ്റസ കളെയും ദർസുകളെയും സംയോജിപ്പിക്കുക.

2) അത്തരം മദ്റസകൾക്കും ദർസുകൾക്കും ആവശ്യമായ പാഠ്യപദ്ധതികളും അതിന നുസരിച്ചുള്ള പാഠപുസ്‌തകങ്ങളും അംഗീകരിച്ച് പ്രസിദ്ധീകരിക്കുക.

3) നിശ്ചിതഫോറം പൂരിപ്പിച്ചപേക്ഷിക്കുന്ന ദർസുകൾക്കും മദ്റസകൾക്കും അംഗീകാ രം നൽകുകയും സാക്ഷ്യപത്രം നൽകുകയും ചെയ്യുക.

4) അംഗീകൃത ദർസുകൾക്കും മദ്റസകൾക്കും നിർദ്ദേശ പ്രകാരം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക.

5) അംഗീകൃത ദർസുകൾക്കും മദ്റസകൾക്കും സംഘത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകുക.

6) ബുദ്ധിയും തൻ്റേടവും പ്രാപ്‌തിയുമുള്ള പാവപ്പെട്ട മുതഅല്ലിമീങ്ങൾക്ക് സംഘത്തി ന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സഹായം നൽകി ഉയർന്ന വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുക.

7) മദ്റസയും ദർസും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും നടത്തിപ്പിനും കഴിവനുസരിച്ച് ശ്രമിക്കുക.

8) അംഗീകൃത മദ്റസകളും നടത്തുന്ന സംഘങ്ങൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ പരിഹരി ക്കാൻ ആവശ്യമായത് ചെയ്യുക.

9)മദ്റസ മുഅല്ലിമീങ്ങൾക്ക് പരിശീലനം നൽകുന്നതിനാവശ്യമായ ട്രൈനിംഗ് ക്ലാസു കളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു നടത്തുക.

10) റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്ഥാപിക്കുകയും അവയുടെ പ്രവർത്തനം നി യമാനുസൃതം നിയന്ത്രിക്കുകയും ചെയ്യുക

11) പരിശുദ്ധ സുന്നത്ത് ജമാഅത്തിൻ്റെ നിലനിൽപ്പിന്നും പ്രചാരണത്തിനും വേണ്ടി പൊതുസമ്മേളങ്ങൾ പ്രചാരണങ്ങൾ മതപ്രസംഗങ്ങൾ പര്യടനങ്ങൾ പ്രസംഗ പരിശീ ലന കേന്ദ്രങ്ങൾ മുതലായവ സംഘത്തിൻ്റെ കഴിവനുസരിച്ച് നടത്തുകയും നടത്തിക്കു കയും ചെയ്യുക.

മദ്റസാ പ്രസ്ഥാനംമദ്റസാ പ്രസ്ഥാനം

1945 മുതൽ സമസ്ത വിദ്യാഭ്യാസ ശാക്തീകരണം പ്രസിദ്ധീകരണങ്ങളുടെ പുനരു ജ്ജീവനം മദ്റസാ പ്രസ്ഥാനം ആരംഭിക്കൽ, ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപിക്കൽ ,വിവിധ ഉപസമിതികൾ രൂപീകരിക്കൽ എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്ക് നേ തൃത്വം നൽകി.

1951 ൽ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മതവിദ്യാഭ്യാസ സമ്പ്രദായം അവതരി പ്പിച്ച് കൊണ്ട് സമസ്‌ത കേരള മുസ്ലിംകളുടെ ജീവിതത്തിൽ കാര്യമായ മാറ്റത്തിന് കാ രണമായി.നിലവിൽ പതിനായിരത്തിഎഴുനൂറിലധികം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപ നങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ശൃംഖലയാണ് സമസ്‌ത ചുക്കാൻ പിടിക്കു ന്നത്. സാധാരണയായി മദ്റസകൾ എന്ന് വിളിക്കുന്നു. അതിൻ്റെ ശ്രമങ്ങളിലൂടെ സ മസ്ത‌ മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികൾക്ക് നിർണ്ണായകമായ ഒരു വിദ്യാഭ്യാസ പാത സ്ഥാപിച്ചു മദ്റസ വിദ്യാഭ്യാസ പ്രാഥമിക പഠനത്തിന് തറയിട്ടു. ഈ വിദ്യാ ഭ്യാസ ചട്ടക്കൂട് 1 മുതൽ 12 വരെ നീളുന്നു.

കൂടാതെ ബോർഡിൻ്റെ ഫലപ്രദമായ സംരംഭങ്ങളുടെ തെളിവായി തമിഴ്‌നാട്, കർണാ ടക,ലക്ഷദ്വീപ് ,മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നി വിടങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിന്നുള്ള വ്യക്തികൾ സമസ്ത മദ്റസ പാഠ്യ പദ്ധതി സ്വീകരിച്ച് ഈ സമയങ്ങളിൽ മദ്റസകൾ സ്ഥാപിച്ചു. ഒരേ പാഠ്യ പദ്ധ തി സ്വീകരിക്കുകയും സമസ്‌തയുടെ പൊതുപരീക്ഷകളിൽ പങ്കെടുക്കുകയും ചെയ് തിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഒരു വിപ്ലവം തന്നെ സൃ ഷ്ടിച്ചുകൊണ്ട് സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജുമായി സഹകരിച്ച് ആരംഭിച്ചതാണ് MEA എഞ്ചിനീയറിം ങ്ങ് കോളേജ്.

ദർസും ഇസ്ലാമിക് കോളേജുകളും

ഇന്ത്യയിലെ കേരളത്തിലെ ദർസ് സമ്പ്രദായം, നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് പ്ര ചാരത്തിൽ ഉള്ള ഒരു പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തെ സൂചിപ്പിക്കുന്നു. സമസ്തയുടെ വിദ്യാഭ്യാസ തത്വങ്ങളുമായി യോജിച്ച് ജാമിഅ നൂരിയ്യ ശാഫി ഈ ഫിഖ്ഹിന് മുൻഗണന നൽകുന്നു.അറബി ഭാഷ, തഫ്‌സീർ,പ്രവാചക പാരമ്പര്യ ങ്ങൾ,തസവുഫ് എന്നിവയിൽ വിപുലമായ കോഴ്‌സുകൾ നൽകുന്നുണ്ട്.

ജാമിഅ നൂരിയ്യയുടെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇസ്ലാമിക ശാസ് ത്രത്തിൽ ഉന്നതമായ പഠനം പ്രോത്സാഹിപ്പിക്കുന്ന നിരവധി ഇസ്ലാമിക കോളേജുകൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉടലെടുത്തിട്ടുണ്ട്. കടമേരിയിലെ ജാമിഅ റഹ് മാനിയ്യ ഇസ്ലാമിയ്യ നന്തിയിലെ ജാമിഅ ദാറുസ്സലാമും ഈ സ്ഥാപനങ്ങളിൽ ശ്രദ്ധേയ മാണ്.ഈ കോളേജുകളിലെ ബിരുദ ധാരികൾക്ക് പലപ്പോഴും ഫൈസി ഹുദവി,റഹ് മാനി ദാരിമി തുടങ്ങിയ വിവിധ സ്ഥാനപ്പേരുകൾ നൽകാറുണ്ട്. കൂടാതെ നിരവധി അ റബിക് കോളേജുകൾ ഇസ്ലാമിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദ പഠനത്തി നുള്ള ആദരണീയമായ സ്വകാര്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും വർഷം തോറും ആയിരക്കണക്കിന് ബിരുദധാരികളെ സൃഷ്ടിടിക്കുകയും ചെയ്യുന്നു.

സമസ്ത ദേശിയ പദ്ധതി SNEC

സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ദേശിയ തലത്തിൽ നൽകി വരുന്ന വിദ്യാഭ്യാസ മേഖലയാണ് സമസ്‌ത ദേശീയ വിദ്യാഭ്യാസ കൗൺ സിൽഈ എസ് എൻ ഇ സി യുടെ ആഭിമുഖ്യത്തിൽ 3 സമ്പ്രദായം ആരംഭിക്കുകയുണ്ടായി.

ശരീഅ

ഷീ

ലൈഫ്

ആദ്യത്തേത് മതേതരവിദ്യാഭ്യാസത്തോടൊപ്പം ശരീഅയുടെ തത്വങ്ങളിലും തത്വചി ന്തകളിലും പ്രാവീണ്യമുള്ള ഇസ്ലാമിക പണ്ഡിതരുടെ ഒരു സമൂഹത്തെ പരിപോശിപ്പി ക്കാൻ ശ്രമിക്കുന്നു.

രണ്ടാമത്തേത് ഒരു സമഗ്രമായ തർബിയ തസ്കിയ വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ഇ സ്ലാമിക പണ്ഡിതകളെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.

മൂന്നാമത്തേത് ആത്മീയതയിൽ അധിഷ്ടിതമായ ഒരു പ്രൊഫഷണൽ സമൂഹത്തേ വാർത്ത് കൊടുക്കുക എന്നതാണ്.

സമസ്തയുടെ 100-ാം വാർഷിക ഉദ്ഘാടന സമ്മേളനം ബാഗ്ലൂരിൽ നടന്നതിൽ സനാ ഈ സനാഇയ്യ എന്നീ പേരുകളിൽ ലക്ഷകണക്കിന് ആളുകളെ സാക്ഷിയാക്കി സമൂ ഹ സമക്ഷം അവതരിപ്പിച്ചു.

അൽ ബിർ (പ്രീ സ്‌കൂൾ)

ലോകമെമ്പാടുമുള്ള 300 ലധികം ശാഖകളിൽ അൽ ബിർ സ്‌കൂളുകൾ അഭിമാന പൂർ വ്വം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു. കേരളം, കർണാടക, ഒമാൻ, സൗദി അ റേബ്യ എന്നിവിടങ്ങളിൽ പ്രീ പ്രൈമറി പ്രൈമറി വിഭാഗങ്ങളിലായി അൽ ബിർന് ശാ ഖകളുണ്ട്. അൽ ബിർ സ്‌കൂളിൽ അക്കാദമിക് മികവിനൊപ്പം നല്ല ധാർമികവുമായ മൂ ല്യങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ വിദ്യാഭ്യാസ അനുഭവങ്ങൾ കുട്ടികൾക്ക് വാഗ്ദാ നം ചെയ്യുന്നു.

അൽ ബിർന്റെ സവിശേഷതകൾ

ഐടി പ്രാപ്തമാക്കിയ ശിശു സൗഹൃദ സ്‌കൂൾ പഠനം, പ്രവർത്തനത്തെ അടിസ്ഥാ നമാക്കിയുള്ള പഠനം, കോകരിക്കുലർ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് യൂണി ഫോം

CSWC

സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ എസ് എസ് എൽ സി പാസായ മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം മതത്തിലും സമഗ്രമായ വിദ്യാഭ്യാസം നൽകുന്നതിലും രൂപകൽപ്പന ചെയ്‌ത വാർഷിക പാഠ്യ പദ്ധതിയാണ് ഫാദില കോ ഴ്സ്.ഖുർആൻ, ഹദീസ്, ഫിഖ്ഹ് അഖീദ നഹ്‌വ് ഇസ്ലാമിക് ഹിസ്‌റ്ററി എന്നിവയ്ക്ക് പുറമേ സയൻസ്,കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിശയങ്ങൾ യോജിച്ച അവത രണവും ഹയർ സെക്കണ്ടറി ഉൾപ്പെടെ നൽകുന്നു.

കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് വാഗ്ദാനം ചെയ്യുന്ന മൂന്ന് വർഷ ത്തെ ഡിഗ്രി പ്രോഗ്രാമാണ് ഫദീല.

പ്രവർത്തന വീഥിയിൽ അരനൂറ്റാണ്ട് പിന്നിട്ട ബോർഡ് അതിൻ്റെ സ്‌തുത്യർഹമായ സന്നദ്ധ സേവനങ്ങൾ കൊണ്ടും കർമ്മനിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്ലിം കൈരളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*