ന്യൂഡല്‍ഹി: റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളുമായും കാല്‍ നടയായും തലസ്ഥാനത്തേക്ക് ഒഴുകുന്നത്. അതിനിടെ ഒരുസംഘം സിംഗൂര്‍ അതിര്‍ത്തിയില്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാന അതിര്‍ത്തിയില്‍ അയ്യായിരത്തിലേറെ സമരക്കാരാണ് എത്തിയത്.
പതിവ് റിപ്പബ്ലിക് ദിനപരേഡിനൊപ്പം ലക്ഷങ്ങള്‍ അണിനിരക്കുന്ന കര്‍ഷക റാലിക്കും രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിക്കും. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ട്രാക്ടര്‍ റാലി നടക്കുന്നത്. ഓരോ സംഘടനാ പ്രവര്‍ത്തകരും അതത് നേതൃത്വം നയിക്കുന്ന ട്രാക്ടറുകളിലാണ് റാലിയില്‍ പങ്കെടുക്കുക.
ഡല്‍ഹി പൊലിസ് നിര്‍ദേശിച്ച റൂട്ടുകളിലൂടെയായിരിക്കും പരേഡ് എന്ന് ‘സംയുക്ത കിസാന്‍ മോര്‍ച്ച’ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വരുന്ന ട്രാക്ടറുകളെ ഉള്‍ക്കൊള്ളാന്‍ ആ റോഡുകള്‍ക്ക് കഴിയാത്തതിനാല്‍ അനുമതി നിഷേധിച്ച റിങ്റോഡില്‍ പ്രവേശിക്കുമെന്ന് ഒറ്റക്ക് സമരം നടത്തുന്ന യൂനിയനുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Be the first to comment