റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 20 ന് വൈറ്റ് ഹൗസില്‍ നടക്കും.
ഇറാന്‍ വിഷയം, ഖത്തര്‍ ഉപരോധം, സിറിയ, യമന്‍, തുടങ്ങി മധ്യേഷ്യയിലെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. കിരീടവകാശിയായി ചുമതലയേറ്റശേഷം അദ്ദേഹം നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനം കൂടിയാണിത്.
കൂടിക്കാഴ്ച യു എസും സഊദിയും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.
നേരത്തെ കിരീടവകാശിയായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ഉപകിരീടവകാശിയായ വേളയില്‍ 2017 മാര്‍ച്ചിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവസാനമായി യു എസ് സന്ദര്‍ശിച്ചത്.
Be the first to comment