ജിദ്ദ: ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയില്‍ ഈ മാസം അവസാനം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സഊദി പൊതുഗതാഗത മന്ത്രാലയം അറിയിച്ചു. മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ നാന്നൂറ്റിയമ്പത് കിലോ മീറ്റര്‍ ഒന്നര മണിക്കൂറില്‍ ഓടിയെത്തും . അവസാന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ജിദ്ദ, മക്ക റെയില്‍വേ സ്റ്റേഷനുകള്‍ ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി സന്ദര്‍ശിച്ചു. ജിദ്ദ സുലൈമാനിയ സ്‌റ്റേഷനില്‍ നിന്നും മക്കയിലേക്ക് അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു. ഹറമൈന്‍ ട്രെയിന്‍ സ്‌റ്റേഷനുകളില്‍ സ്വകാര്യ കമ്പനികളും വ്യക്തികളും നൂറിലേറെ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
ഹജ്, ഉംറ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ മാസങ്ങള്‍ക്കു മുമ്പ ്പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. പദ്ധതിയില്‍ അഞ്ചു റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍, ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന റെയില്‍വേ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനുണ്ടാവും.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളില്‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി. പദ്ധതിക്ക് 6700 കോടി റിയാലോളമാണ് ചെലവ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് 35 ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
Be the first to comment