ജിദ്ദ: സഊദിയില്‍ ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. നിലവില്‍ സഊദിയില്‍ മാത്രം തടവിലുള്ള ഇന്ത്യക്കാരുടെ എണ്ണം 550 കഴിഞ്ഞു. ഇവരില്‍ 40 ശതമാനം പേരും മദ്യമോ മയക്കുമരുന്നോ കടത്തിയ കേസിലാണ് പിടിയിലായത്. ജയിലില്‍ കഴിയുന്നവരില്‍ 75 പേര്‍ മലയാളികളാണ്.
അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 4206 പേര്‍ ഗള്‍ഫ് ജയിലുകളിലുണ്ട്. സഊദി അറേബ്യയില്‍ തടവില്‍ കഴിയുന്നത് 1811 പേരാണ്. ഇതില്‍ 350 പേര്‍ മദ്യം കടത്തിയ കേസിലാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിയതിന് പിടിയിലായത് 220 പേരാണ്.
നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം നിരോധിത മരുന്നുകളുമായി സഊദിയില്‍ എത്തിയവരും മയക്കുമരുന്ന് കേസില്‍ കുടുങ്ങിയിട്ടുണ്ട്. യു.എ.ഇ അതിര്‍ത്തിയായ അല്‍ അഹ്‌സ, ബഹ്‌റൈനോട് ചേര്‍ന്നുള്ള ദമ്മാം ജയിലുകളിലാണ് മദ്യക്കടത്തിന് പിടിയിലായവര്‍ കഴിയുന്നത്.
ലഹരിക്കടത്തിനായി ടാക്‌സി ഡ്രൈവര്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. ജീവിക്കാന്‍ വേണ്ടി ഗള്‍ഫിലെത്തി പിന്നീട് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ലഹരി മാഫിയയുടെ കെണിയില്‍ പെട്ടവരും ജയിലില്‍ കിടക്കുന്നവരിലുണ്ട്.
Be the first to comment