ന്യൂഡല്‍ഹി: ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. പാക് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യ അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരക്കായിരുന്നു ആക്രമണം. 12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ഭീകരരുടെ കേന്ദ്രങ്ങള്‍ക്കു നേരെ 1000 കിലോ ബോംബ് വര്‍ഷിച്ചു.
ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ന് രാവിലെ പാക് മേജര്‍ ട്വീറ്റ് ചെയ്തിരുന്നു. പാക് വ്യോമസേന പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞത്.തിരിച്ചു പോകുമ്പോള്‍ ഇന്ത്യന്‍ വിമാനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ താഴെ വീണു. പാകിസ്താനിലെ ബലാകോട്ടിലാണ് സ്‌ഫോടക വസ്തുക്കള്‍ വീണത്. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചില്ല. പാക് മേജര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. .
Be the first to comment