വേനല്‍മഴ വരുന്നു; ഇന്ന് വൈകുന്നേരം വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ വരുന്നു. ഇന്ന് വൈകീട്ട് മുതല്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പ്രദേശങ്ങളില്‍ ഇടി, മിന്നല്‍, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. തുടക്കത്തില്‍ മധ്യ, തെക്കന്‍ ജില്ലകളിലും വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ  വടക്കന്‍ ജില്ലകളിലും  മഴ പെയ്‌തേക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്‌തേക്കും. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം, ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴയില്‍ 37 ഡിഗ്രി വരെയും; കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 35 ഡിഗ്രി വരെയും; തിരുവനന്തപുരം ജില്ലയില്‍ 34 ഡിഗ്രി വരെയും; ഇടുക്കി, വയനാട് ജില്ലകളില്‍ 33 ഡിഗ്രി വരെയും ഉയരുമെന്നാണ് പ്രവചനം.

യു.വി ഇന്‍ഡക്‌സ് നിരക്കും ഉയരുകയാണ്. സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. അതേ സമയം തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധിക!ൃതരും രക്ഷിതാക്കളും ശ്രദ്ധ പുലര്‍ത്തണം. കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം

അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും ജീവനക്കാരും ശ്രദ്ധിക്കണം.

പകല്‍ 11 മണി മുതല്‍ മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

താപനിലയില്‍ ശ്രദ്ധിക്കാം

11 മുതല്‍ മൂന്നുമണി വരെ നേരിട്ട് കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കരുത്
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ ഒഴിവാക്കാം
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം
കുടയോ തൊപ്പിയോ ഉപയോഗിക്കാം.

About Ahlussunna Online 1409 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*