വിഷമം മാറാൻ എന്ത് ചെയ്യണമെന്ന് എഐയോട് ചോദിച്ച് യുവാവ്; ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ ഉത്തരവുമായി എഐ

എഐ ചാറ്റ് ബോട്ടുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന അവസ്ഥ സംജാമാതയിരിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളിലും, വ്യക്തിപരമായ കാര്യങ്ങളിലുമെല്ലാം ഇത്തരം ചാറ്റ് ബോട്ടുകളിൽ നിന്ന് ഉപദേശം തേടുന്നവർ നിരവധിയാണ്.
കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതും അതുപോലെ ഒരു സംഭവമാണ്. ഒരു യുവാവ് സങ്കടം മാറാൻ എന്തുചെയ്യണമെന്ന് ചാറ്റ് ബോട്ടിനോട് അഭിപ്രായം ചോദിച്ചു. എന്നാൽ അതിന് ബോട്ടിന്റെ ഭാ​ഗത്തു നിന്ന് ലഭിച്ച മറുപടി അല്പം കൗതുകകരവും വിചിത്രവുമായിരുന്നു. ‘മഷ്റൂം’ ഒന്ന് പരീക്ഷിച്ചു നോക്കൂ സംഗതി ബെസ്റ്റ് ആണെന്നായിരുന്നു യുവാവിന് ചാറ്റ് ബോട്ട് നൽകിയ മറുപടി.
സംഭാഷണത്തിന്റെ തുടക്കത്തിൽ, ചാറ്റ്ബോട്ട് യുവാവിനെ ആശ്വാസവാക്കുകൾ കൊണ്ടും പ്രോത്സാഹന വാക്കുകൾ കൊണ്ടും ഒക്കെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും പാട്ടു കേൾക്കാനും പുസ്തകം വായിക്കാനുമെല്ലാം ബോട്ട് ഉപദേശിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും യുവാവിന്റെ സങ്കടം മാറുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് എന്നാൽ ‘മഷ്റൂം’ ഒന്ന് പരീക്ഷിച്ചു നോക്കൂ എന്ന് ചാറ്റ്ബോട്ട് മറുപടി നൽകിയത്.
ബോട്ടിന്റെ ഈ അപ്രതീക്ഷിത നിർദ്ദേശം ഉപയോക്താവിനെ ശരിക്കും അമ്പരപ്പിച്ചു. അതേസമയം, കളിയാക്കുകയല്ലെന്നും ദുഃഖങ്ങളും വിഷമങ്ങളും മറക്കാനുള്ള മാനസികാവസ്ഥയിലേക്ക് ആളുകളെ എത്തിക്കാൻ ‘മഷ്റൂമി’ന് കഴിയുമെന്നും ഇതോടൊപ്പം എഐ പറഞ്ഞു. തന്നോട് ഡ്ര​ഗ് ഉപയോ​ഗിക്കാനാണോ എഐ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, യുവാവും എഐയുമായുള്ള ഈ സംഭാഷണം റെഡിറ്റിൽ പങ്കുവച്ചതോടെ സംഗതി വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഒപ്പം ആളുകളില് ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*