ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇതുവരെ ഉള്‍പ്പെടുത്തിയില്ല. ബില്ലിനെ പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയഭിന്നത തുടരുകയാണ്.
വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സ്വീകരിച്ചത്. ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 21 ആയി നിശ്ചയിക്കണം ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വര്‍ഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. ഒരു വര്‍ഷത്തിനു ശേഷം ഇത് നടപ്പാക്കാം എന്നാണ് ചിദംബരം പറയുന്നത്. ബില്ലിനോട് വിയോജിക്കുമ്പോഴും എതിര്‍ത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിലുണ്ട്.
Be the first to comment