
മഴയിൽ നശിച്ച് സാക്ഷരതാ മിഷന്റെ പാഠപുസ്തകങ്ങൾ. മലപ്പുറം ടൗൺ ഹാൾ മുറ്റത്ത് സൂക്ഷിച്ചിരുന്ന ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളാണ് മഴവെള്ളത്തിൽ കുതിർന്ന് ഉപയോഗശൂന്യമായത്. സോഷ്യോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾ ഇതോടെ ഉപോയോഗശൂന്യമായി.
ചെറിയമുണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരതാ മിഷന്റെ ദേശീയ ഗവേഷണ പരിശീലന കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ് നശിച്ചത്. നഴ്സിംഗ് കോഴ്സ് ആരംഭിച്ചതിനാൽ മാറ്റേണ്ടി വന്ന പുസ്തകങ്ങൾ മലപ്പുറം നഗരസഭയുടെ ലൈബ്രറി ഹാളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുസ്തകങ്ങൾ മുറ്റത്തേക്ക് മാറ്റുകയായിരുന്നു. താർപ്പോളിൻ ഷീറ്റുകൾ ഉപയോഗിച്ച് മറച്ച് സൂക്ഷിച്ചിരുന്നുവെങ്കിലും, ശക്തമായ മഴയിൽ ഷീറ്റുകൾ മാറുകയും പുസ്തകങ്ങൾ നനയുകയുമായിരുന്നു.
വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ട പുസ്തകങ്ങളാണ് സുരക്ഷിതമായി സൂക്ഷിക്കാത്തതിൽ നശിച്ച് പോയത്. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് നഷ്ടമായത്.
Be the first to comment